-
KAAVA
ആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്‍ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല്‍ നമ്മെ നയിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനം. അഗാധമായ ഉള്‍ക്കാഴ്ച. മിന്നിമറയുന്ന കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയരാക്കുന്ന ഭാവന. പുതിയ തലമുറയില്‍നിന്ന് മറ്റൊരു ശക്തമായ നോവല്‍കൂടി.₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Ninavu
മനസ്സുകൾ തമ്മിൽ അടുപ്പമുള്ളവർക്ക് ഒരുമിച്ചിരിക്കുവാനോ, സുഖദുഃഖങ്ങളിൽ പരസ്പരം ആശ്ലേഷിച്ച് ആശ്വാസം പകരുവാനോ കഴിയാത്ത വ്യവസ്ഥിതി. അതും ഈ ടെക്നോളജിക്കൽ ലോകത്ത്. മനുഷ്യന് മനുഷ്യൻ തന്നെ അശുദ്ധി കല്പിക്കുന്ന അപരിഷ്കൃതമായ ഭേദചിന്തകൾ മൂലമുള്ള മാറ്റിനിർത്തലുകളുടെ, നൊമ്പരങ്ങളുടെ നേർക്കാഴ്ചകൾ.
ഇനിയില്ല എന്നറിയാമെങ്കിലും “അച്ഛന്റെ മോളേ…” എന്ന പിൻവിളിക്കായി വേർപാടിന്റെ കടലാഴമാർന്ന നൊമ്പരവും പേറിയുള്ള കാത്തിരിപ്പ്.
ജീവിതയാത്രയിൽ ഏകയായി മുന്നേറുമ്പോൾ ഉള്ളുലയ്ക്കുന്ന ആന്തരിക-ബാഹ്യസമ്മർദങ്ങളുടെ സത്യസന്ധമായ ഉള്ളെഴുത്തുകൾ!
സ്നേഹത്തിന്റെ, സഹനത്തിന്റെ പ്രതീക്ഷയുടെ, ചേർത്തു നിർത്തലിന്റെ, ഒറ്റപ്പെടലിന്റെ, ഒഴിവാക്കപ്പെടലിന്റെ, സമകാലിക സമൂഹത്തിലെ മൂല്യച്യുതികളുടെ, ആത്മകഥാംശമുള്ള ലേഖന സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നു.
ഈ ലേഖനങ്ങൾ മനുഷ്യജീവിതത്തിന്റെ സാർഥകതയും മൂല്യവും പ്രതിപാദിക്കുന്നതോടൊപ്പം വായനക്കാരിൽ പുനർവിചിന്തനത്തിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
വിരസമാവില്ല ഈ വായന.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Madhuranellikka
‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കു’മെന്നല്ലേ പഴമൊഴി! ചുറ്റുപാടുകളിലെ കാഴ്ചകളെ കുട്ടിക്കവിതകളാക്കി, കൊച്ചുകൂട്ടുകാർക്കായി അറിവിന്റെയും ആനന്ദത്തിന്റെയും രസം പകരുന്നതും ആദ്യവായനയിൽത്തന്നെ മധുരിക്കുന്നതുമായ ഒരുകൂട്ടം അക്ഷരനെല്ലിക്കകളുമായി ‘മധുര നെല്ലിക്ക’.
-എം.ടി. പ്രദീപ്കുമാർ (കവി, ഗാനരചയിതാവ്)
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
COUNTRIES OF THE WORLD
A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ.
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00. -
Ashanthitheeram Marikadakkan
രാമായണവും മഹാഭാരതവും ഭാഗവതവും ഉപനിഷത്തുകളും തിരുക്കുറളും ഗീതാഞ്ജലിയും ഒക്കെ കൈവഴികളായി ചേരുന്ന ഒരു ആത്മീയസരിത്താണിത്. ഇന്നലെകളെ മറന്ന് ഇന്നിന്റെ ലഹരിയിൽ മയങ്ങുന്നവർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് – ‘തിരഞ്ഞു’ നോട്ടത്തിന് – ഈ കൃതി പ്രചോദനമാകും; അവരുടെ ഹൃദയത്തെ ശുദ്ധവും മനസ്സിനെ നിർമലവുമാക്കും. കൂരിരുട്ടിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രപ്പൊട്ടാണ്, ആത്മാവ് മുഖംനോക്കുന്ന ഒരു കണ്ണാടിയാണ്, അറിഞ്ഞതിനപ്പുറത്തേക്കുള്ള ഒരു വാതായനമാണ് ഈ ലേഖനങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Adventure of Five Friends
This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Harigeetham
പാട്ടുകളോടുള്ള ആരാധനകൊണ്ട് എന്നോടൊപ്പം കൂടുകൂടിയ ആസ്വാദകനാണ്. എന്റെ ഗാനങ്ങളുടെ ‘എൻസൈക്ലോപീഡിയ’ ആയ, എനിക്കേറെ ആത്മബന്ധമുള്ള ഹരി.
-എം.ജി. ശ്രീകുമാർ
‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹരിയെഴുതിയ പാട്ടിൽ തുടങ്ങി ഒരു ‘രാമഴ‘യിൽ അവസാനിക്കുമ്പോൾ ഗാനരചനയിലുള്ള ഹരിയുടെ വൈവിധ്യം മനസ്സിലാകും. ചലച്ചിത്രഗാനത്തിനു പുറമെ പ്രണയവും വിരഹവും ഭക്തിയും പ്രകൃതിയും കലാലയവും എല്ലാം ഇതിൽ വിഷയമാണ്.
– ബി.കെ. ഹരിനാരായണൻ
രണ്ടു ദശകങ്ങളിൽ ആധികമായ ഞങ്ങളുടെ ആത്മസൗഹൃദത്തിൽ കലയും കഥയും കവിതയും ഒപ്പം ഉണ്ട്. അക്ഷരങ്ങൾ ഹരിയുടെ ആയുധമല്ല. ആത്മാവാണ്.
–രമേഷ് പിഷാരടി
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Lalitha Yoga
യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
YAJNASENI
ഡോ. ദജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്നു മാത്രമേ പരാതിയുള്ളൂ. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.
– മാടമ്പ് കുഞ്ഞുകുട്ടൻ
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Gandhamadanam
അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
MAMMOOTTYCOMPANY
‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
KAATTILE VEEDUM ATHIDHIKALUM
രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.
കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Veendumorukilappattu
വാക്കിനോട് വാക്ക് ചേര്‍ത്ത് നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികതയ്ക്ക് നിദര്‍ശനമാകുന്ന കവിതകള്‍. ‘അടിതെളിഞ്ഞ ഭാഷയില്‍’ എഴുതപ്പെട്ട ഈ വരികള്‍ ശില്പചാരുതയും ദര്‍ശനദീപ്തിയും കൊണ്ട് അനുഗൃഹീതമാണ്. കാവ്യാഖ്യാനം ഇവിടെ പ്രപഞ്ചത്തെ അറിയുവാനുള്ള അളവുകോലായി മാറുന്നു. കാടിനെ കണ്ട് മരത്തെ മറക്കുന്നവരെ ഈ കവി സൂക്ഷ്മത്തില്‍ ജാഗ്രത്താകുന്ന സൗന്ദര്യാനുഭവത്തിലേക്കു വഴിനടത്തുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
FIFTEEN STRIDES
A collection of poems appealing to readers of all age groups, encompassing a wide range of emotions.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Qurban
ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
-ഡോ. എം. ലീലാവതി‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
-പി.എന്‍. ഗോപീകൃഷ്ണന്ഹരിത സാവിത്രിയുടെ പുതിയ നോവല്‍
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00.















