-
SANTHOSHATHINTE SAMAVAKYANGAL
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…
-
ENTE PRANAYATHINTE RAJAKUMARIKKU
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00.പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിൻ്റെ ഇതിവൃത്തം. -
Devatheertham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു ബാല്യംമുതൽ ഗംഗാധരന്റെ ജീവിതം. എങ്ങനേയും പണമുണ്ടാക്കുക, സമൂഹത്തിൽ നിലയും വിലയുമുള്ളവനാകുക എന്ന ലക്ഷ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അയാളുടെ ഇന്ധനം. എന്നാൽ, അറിഞ്ഞോ അറിയാതെയോ, ഗംഗാധരൻ ചിലതെല്ലാം മറന്നുപോയി – കുടുംബത്തോടുള്ള സ്നേഹം, മകനോടുള്ള കരുതൽ. ഈ പഴുതിലൂടെ ആയിരുന്നു “കൂട്ടുകാരൻ’ എന്ന വിലാസത്തിൽ ശേഖരന്റെ കടന്നുകയറ്റം. ഗംഗാധരന്റെ കുടുംബത്തിന്റെ, സമ്പാദ്യത്തിന്റെ വേരറുക്കുന്നതിലേക്കാണ് അതു വഴിതെളിച്ചത്. ഒടുവിൽ, മരണപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന മകന്റെ തിരിച്ചുവരവ് ആ കുടുംബത്തിന്റെ വീണ്ടെടുപ്പായി മാറുന്നിടത്ത് ഈ നോവലിന്റെ ഗതി മാറുന്നു.
-
Choondayum Meenukalum
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.ജീവിതത്തിന്റെ അസ്സൽ പകർപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകൾ. വാർധക്യം പകരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും ലഹരിച്ചുഴി തീർക്കുന്ന വലിയ വലിയ സങ്കടങ്ങളും ഒക്കെ മധുരവും കയ്പും പുരട്ടുന്ന രചനകൾ. കൂട്ടുകുടുംബത്തിലെ സ്വരച്ചേർച്ചയും സാമൂഹികമാധ്യമങ്ങളിലെ ശബ്ദകോലാഹലവുമെല്ലാം ഈ കഥാന്തരീക്ഷത്തിൽ പ്രതിധ്വനികളോടെ നിറയുന്നു. ശവം കുമാരനും കൊച്ചമ്മാവനും പോലെയുള്ള കഥാപാത്രങ്ങളുടെ അത്വന്തം സങ്കീർണമായ മനോവ്യാപാരങ്ങൾ വായനക്കാരെ ഒരു പ്രഹേളികയായി പിന്തുടരും.
-
Game of the Ghost
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
-
Ini Orikkal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ
-
ETTAVUM PRIYAPPETTA NINNODU
₹399.00Original price was: ₹399.00.₹319.00Current price is: ₹319.00.വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?
ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.
It’s okay, if you don’t fit anywhere. You only need to fit within yourself.
-
KALACHI
₹599.00Original price was: ₹599.00.₹479.00Current price is: ₹479.00.സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’. -
DIARY OF A WIMPY KID: PARTYPOOPER
₹699.00Original price was: ₹699.00.₹594.00Current price is: ₹594.00.It’s Greg’s birthday–and you’re invited to the chaos.
Greg Heffley is not a fan of surprises–especially when it comes to his birthday. But he never could have guessed the shocking surprise his family has in store for him this year.
When Greg’s epic party plans start to unravel, he holds out hope that he’ll get his one birthday wish–a rare trading card that’s worth a fortune. The problem is, everyone else is after it, too, and there’s no guarantee he’ll snag it first.
Will Greg’s birthday dreams come true? Or will he learn to be careful what you wish for?
-
Kozhinja Peelikal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകൾ. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകൾ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീർത്ത വഴിയിൽനിന്ന് പെറുക്കിക്കൂട്ടിയ തൂവലുകൾ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാൻ ശ്രമിക്കുന്നവരേയും, ഓർമ്മകൾക്ക് ശ്രാദ്ധകർമ്മം ചെയ്യുന്നവരേയും, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയിൽ നിങ്ങൾ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗർണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയിൽ.
-
To My Dearest Self
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00.A national bestseller in Malayalam, Nimna Vijay’s masterpiece Ettovum Priyapettu Ennode comes alive in Haritha C.K.’s luminous English translation-bringing Aditi’s story to every heart that’s ever wondered if it is too late choose itself.
-
System Out Complete
₹290.00Original price was: ₹290.00.₹247.00Current price is: ₹247.00.ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്ക ളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ IAS ലളിതമായി വിവരിക്കുന്നു.
-
KILA
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു. -
THARKKITHA BHOOTHAKALAM
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങൾ, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓർമ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാർത്ഥികൾക്കും ചരിത്രഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ മുതൽക്കൂട്ടായിരിക്കുന്ന പുസ്തകം. -
FATHIMATHURUTHU
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കുരീപ്പുഴയുടെ ഏറ്റവും പുതിയ 68 കവിതകളുടെ സമാഹാരം. ഏറെ ശ്രദ്ധേയമായ മലയാളത്തമിഴൻ, കടൽക്കണ്ണ്, മേയർമരിച്ചദിവസം, യുദ്ധതന്ത്രം, കായലമ്മ, പുഴയോരത്തെ തീമരം, സഹയാത്രികൻ, ചന്ദ്രോദയം, മനുഷ്യപ്പാട്ട്, ഫാത്തിമത്തുരുത്ത് തുടങ്ങിയ കവിതകൾ. കാലവിപര്യയങ്ങൾക്കു നേർക്കെറിയുന്ന ചൂട്ടുപന്തങ്ങളായി കുറെ കവിതകൾ.















