• Patalappathakalum Thampile Souhrudangalum

    Original price was: ₹290.00.Current price is: ₹232.00.

    നീണ്ട 23 വർഷങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൈനികസേവനം അനുഷ്ഠിച്ച ‘മിലിട്ടറി രാജന്റെ’ അനുഭവക്കുറിപ്പുകളാണിത്. ഹിമഭൂമിയിലും മരുഭൂമിയിലും രാജ്യത്തിനു കാവൽക്കാരനായ ഒരു പട്ടാളക്കാരന്റെ ഓർമകൾ ഇതിൽ മാർച്ച്-പാസ്റ്റ് നടത്തുന്നു; മനുഷ്യനിലുള്ള അചഞ്ചല വിശ്വാസത്തിനു സല്യൂട്ട് നൽകുന്നു. കഠിനമായ ആർമി ട്രെയിനിംഗ് കാലവും, ഉറക്കംപോലും ‘പട്ടാളച്ചിട്ട’യിലാക്കേണ്ടിവന്ന ബാരക്ക് ജീവിതവും, തമ്പിലെ സൗഹൃദവും സ്നേഹവും എല്ലാം ഇവിടെ ബ്യൂഗിൾ നാദമായി മുഴങ്ങുന്നു. അമ്മയ്ക്കുള്ള കത്തിൽ ആരംഭിക്കുന്ന ഈ സ്മൃതിസഞ്ചയം, സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും വിഹ്വലതകളുടെയും ഉദ്വേഗങ്ങളുടെയും ഗന്ധം ഒരു പൊതിച്ചോറെന്നപോലെ പേറുന്നുണ്ട്.

  • ENTEYIDAM (MY SPACE)

    Original price was: ₹340.00.Current price is: ₹272.00.

    എന്താണ് നഗരാസൂത്രണം, എന്താണ് സ്ഥലപരാസൂത്രണം, എങ്ങനെയാണ് ഇവ വിഭാവനം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും, ടൗൺ പ്ലാനിങ്ങിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ, അതിൽ ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഭാവനയും എത്രത്തോളം പ്രധാനപ്പെട്ടതാണ്, ടീം വർക്കിന്റെ പ്രാധാന്യമെന്ത്, ഇതുമായി ബന്ധപ്പെടുന്ന വിവിധ ഓഫീസുകൾ ഏതൊക്കെ, അതിനുള്ള നിയമങ്ങളും നിയമതടസ്സങ്ങളും എന്തൊക്കെ, അതിൽ ജനപങ്കാളിത്തം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നിങ്ങനെയുള്ളവ തന്റെ ജീവിതാനുഭവങ്ങൾ കൂട്ടിക്കലർത്തി വളരെ ലളിതമായി വിവരിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടുകളിലധികം നീണ്ട സർവീസ് സ്ഥലികൾ എന്റെയിടമാക്കി മാറ്റിയ ഒരു ഭാവനാസമ്പന്നനായ മനുഷ്യൻ നമുക്ക് സമ്മാനിക്കുന്ന കൈപ്പുസ്തകമാണ് “എന്റെയിടം.’ അത് നമുക്ക് ഒട്ടേറെ പുതിയ അറിവുകൾ മാത്രമല്ല ഒട്ടേറെ പാഠങ്ങളും സമ്മാനിക്കുന്നുണ്ട്
    -ബെന്യാമിൻ

  • THOTTAVARUDE PUSTHAKAM

    Original price was: ₹200.00.Current price is: ₹160.00.

    ഞാൻ രാത്രി കുത്തിയിരുന്നു പഠിക്കുമ്പോൾ അമ്മ തൊട്ടപ്പുറത്ത് ഇരിക്കും. അമ്മയ്ക്ക് ഒന്നും പറഞ്ഞുതരാൻ അറിയില്ല. പക്ഷെ അമ്മ വിശ്വസിച്ചിരുന്നു, എനിക്ക് ഒരു ദിവസം ഉണ്ടാകും എന്ന്. അമ്മയുടെ കണ്ണുകൾ ഉറക്കംകൊണ്ട് തൂങ്ങുമ്പോൾ ഞാൻ പറയും, പോയി ഉറങ്ങിക്കോളൂ എന്ന്. എന്നാലും അമ്മ പോകില്ല. അമ്മയ്ക്ക് അറിയാമായിരുന്നോ ഞാൻ ഒറ്റയ്ക്കായി പോയെന്ന്. ആ സമയങ്ങളിൽ അമ്മ അടുത്തിരിക്കുന്നത് എനിക്ക് ഒരു ശക്തിയായിരുന്നു. എന്നിലെ തീ കെട്ടുപോകാതിരിക്കാൻ അമ്മ അത് ഊതിക്കത്തിക്കുമായിരുന്നു. എന്റെ വിജയത്തിനു പിന്നിൽ എന്റെ അമ്മയുടെ അചഞ്ചലമായ വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. ഒരുനാൾ മകൻ ജയിച്ചുകയറുമെന്ന്.

    ഇത് തോറ്റവരുടെ ചരിതമല്ല. എല്ലാ തോൽവികളെയും ഉൾക്കൊണ്ട് വിജയത്തിലേക്കു മുന്നേറിയ ഒരാളുടെ ജീവിതമാണ്.

  • KULAVAZHAKALKKIDAYILE KAATTUCHEMBINPAZHANGAL

    Original price was: ₹150.00.Current price is: ₹120.00.

    “അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്… ‘നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്’ എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!

    -ഒ.വി. ഉഷ

    ഒരു റബ്ബർതോട്ടവും അവിടുത്തെ കുറെ മനുഷ്യരും ആ പ്രകൃതിയും അസ്തിത്വത്തിന്റെ തന്നെ സൂക്ഷ്മരൂപമായി പരിണമിക്കുകയാണ് ഈ കുറിപ്പുകളിൽ. സൗമ്യലിപികളിൽ ലോകത്തോടു മിണ്ടിപ്പറഞ്ഞ ഒരു മനുഷ്യന്റെ മൃത്യുഞ്ജയമന്ത്രമാണ്, ഒരു പട്ടടയിലെ തീയിനും വിഴുങ്ങുവാനാകാത്ത ഈ വാക്കുകൾ.

  • MAMMOOTTYCOMPANY

    Original price was: ₹180.00.Current price is: ₹144.00.

    ‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്‌

  • Manassinu theepidicha kaalam

    Original price was: ₹180.00.Current price is: ₹144.00.

    ”ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്… ഹൃദയാലുവായ ഒരാള്‍, മൂന്നാം ലോകത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, തന്റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്റെ എല്ലാ ഭൗതിക അപര്യാപ്തതകളോടെയും മാനസികസംഘര്‍ഷങ്ങളോടെയും അനുഭവിച്ചതെങ്ങനെ എന്നതിന്റെ അനന്യമായ ചിത്രീകരണമാകുന്നുണ്ട് ഇത്.”
    അവതാരികയില്‍ ഡോ. ഖദീജാ മുംതാസ്

  • Snehachirakulla pakshikal

    Original price was: ₹140.00.Current price is: ₹112.00.

    അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന രക്താർബുദത്തെ താൻ എങ്ങനെ കീഴടക്കി എന്നു പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. മനോഹരമായ തിരക്കഥയിൽ വിരചിതമായ സിനിമപോലെ കഥാസന്ദർഭങ്ങളെ അനുവാചകൻ്റെ മനോമുകുരത്തിൽ ദീപാങ്കിതമാക്കാൻ പര്യാപ്‌തമായ അയത്ന ലളിതമായ ആഖ്യാനശൈലി മികവുറ്റതാണ്.
    – ആസിഫ് അലി

  • EE LOKAM ATHILORU INNOCENT

    Original price was: ₹230.00.Current price is: ₹184.00.

    സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം, സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍ ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം.
    ചിത്രങ്ങള്‍ – ഗോപീകൃഷ്ണന്‍, വി. ബാലു

  • POKKUVEYILILE SOORYAKANTHIPPOOKKAL

    Original price was: ₹300.00.Current price is: ₹240.00.

    ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്‌മാന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍.

    ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു
    മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം

  • KILIKKALAM

    Original price was: ₹200.00.Current price is: ₹160.00.

    ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍… അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടംപോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം!

    മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്

  • MAYATHA ORMAKAL

    Original price was: ₹270.00.Current price is: ₹216.00.

    നമ്മുടെ വാത്സല്യവാന്‍ ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ ആത്മാവില്‍ ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള രചനയാണ് മായാത്ത ഓര്‍മ്മകള്‍ എന്ന ഗ്രന്ഥം. സഭയിലും സമൂഹത്തിലും അദ്ദേഹത്തെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച മാന്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഏറെ ആഴമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളമായ വിവരണങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
    Baselios Marthoma Paulose II
    Catholicos of Apostolic Throne of St Thomas and Malankara Metropolitan

    റ്റി.ഒ. ജേക്കബിന്റെ ആത്മകഥ തന്റെ സര്‍വ്വീസിനേയും സഭാവിശ്വാസത്തേയും ഒരുപോലെ കൊണ്ടുപോയ കഥ വിവരിക്കുന്നുണ്ട്. എല്ലാവരുടേയും സര്‍വ്വീസിലും ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍, വളരെ ഭംഗിയായി അതിജീവിക്കാനും അത് വ്യക്തമായി ആത്മകഥയില്‍ പറയാനും റ്റി.ഒ. ജേക്കബിന് കഴിഞ്ഞു.
    Dr. Alexander Jacob IPS
    Director General of Police (Retd.), Kerala

  • APPAN VALARTHIYA MAKAL

    Original price was: ₹110.00.Current price is: ₹88.00.

    കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മകളുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും
    സഞ്ചാരതൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മുന്‍പില്‍ ഒരു പെണ്ണിനെ അവളിലെ മകളെ, ഭാര്യയെ, അമ്മയെ,അമ്മായിയമ്മയെ, അമ്മൂമ്മയെ രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകത്തില്‍.

  • Quarantinile Velicham

    Original price was: ₹70.00.Current price is: ₹56.00.

    ക്വാറന്റൈന്‍ ദിനങ്ങളിലെ മാനസിക-ശാരീരിക അസ്വസ്ഥതകളെയും ജീവിതാവസ്ഥകളെയും വിജയപൂര്‍വം തരണംചെയ്ത അനുഭവസാക്ഷ്യമാണ് ‘ക്വാറന്റൈനിലെ വെളിച്ചം’ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കഴിവുകളെ മികവുകളാക്കാനും അവയെ ക്രിയാത്മകമായ രീതിയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനുമുള്ള സാധ്യതകള്‍ ക്വാറന്റൈന്‍ കാലഘട്ടത്തിലും നേടിയെടുക്കാമെന്നും, അസാധ്യതകള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന സാധ്യതയുടെ നുറുങ്ങുവെട്ടം സ്വന്തമാക്കാമെന്നുമുള്ള വലിയൊരു പ്രചോദനം ഏവര്‍ക്കും നല്‍കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം.