-
Mahathmakathakal
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം.”
ഒരു വിശുദ്ധഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ചതുപോലെയായിരുന്നു, നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം. ആര്‍ക്കും മാര്‍ഗദര്‍ശനമേകുന്ന അനശ്വരസന്ദേശങ്ങളായിരുന്നു അതില്‍ നിറയെ. ഗാന്ധിജിയുടെ ആ മഹിതജീവിതത്തിന്റെ നെടുമ്പാതയോരത്തുനിന്നു പകര്‍ത്തിയ കുറെ ചിത്രങ്ങളാണ് ഈ പുസ്തകത്തില്‍. ആ സത്യാന്വേഷണപരീക്ഷണങ്ങളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍; ലഘുകഥകളുടെ രൂപത്തില്‍. കുട്ടികള്‍ക്കൊപ്പം കളിചിരികളില്‍ മുഴുകുന്ന ഒരു ജ്ഞാനവൃദ്ധന്റെ, കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കു ഒരു പ്രക്ഷോഭകാരിയുടെ, ചര്‍ക്കയ്ക്കുമുന്നില്‍ ചമ്രംപടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന ഒരു ഗ്രാമോദ്ധാരകന്റെ, പ്ലേഗ് രോഗികളെ മരണവക്ത്രത്തില്‍നിന്നു കാക്കുന്ന ഒരു പ്രകൃതിചികിത്സകന്റെ, ലഹളക്കാര്‍ക്കിടയില്‍ അക്ഷോഭ്യനായി നിലകൊള്ളുന്ന ഒരു സമാധാനദൂതന്റെ ഒക്കെ പോര്‍ട്രെയിറ്റുകള്‍ ഇതില്‍ പതിച്ചുവെച്ചിട്ടുള്ളതു കാണാം.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Mankurad Mangayum Shakespearum Mattum
ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്‌നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്‌സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്‌റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും മറ്റും ഈ സ്മരണകളില്‍ മൃദുസ്‌മേരം തൂകുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.

