• -28%

    Nandhahasam

    കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ ആവിഷ്‌കാരശൈലിയിലുള്ള കൃതി. രചയിതാവിന്റെ രംഗാവബോധം ആഖ്യാനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്.

    Original price was: ₹60.00.Current price is: ₹43.20.
  • -28%

    Ningal ‘Q’vilanu

    ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.

    Original price was: ₹60.00.Current price is: ₹43.20.
  • -28%

    Vanaranmar Entharinju Vibho?

    അണിയറരഹസ്യം അങ്ങാടിപ്പാട്ടാക്കുന്ന ഈ കൃതി ഊറിയൂറി ചിരിക്കാനും പൊട്ടിപ്പൊട്ടി ചിരിക്കാനും വകനല്കുന്നു. അനുപമപ്രതിഭയ്ക്ക് ഉടമകളായ കലാകാരന്മാർ ‘ചില നേരങ്ങളിൽ ചില മനുഷ്യർ’ ആകുന്ന അവസ്ഥാവിശേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

    Original price was: ₹75.00.Current price is: ₹54.00.
  • -28%

    Narmam Dharmam

    തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.

    Original price was: ₹40.00.Current price is: ₹28.80.
  • -20%

    Kunjannambiarude Phalithangal

    ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്‌കാരമാണ് ഈ പുസ്തകം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Sasi Kathakal

    ട്രോളന്മാർ ഉലകംവാഴും കാലത്തിന്റെ ഉപലബ്ധിയാണ് ഈ പുസ്തകത്തിലെ ‘ശശി.’ ഫേസ്ബുക്ക് ഗ്രൂപ്പായി ആരംഭിച്ച, ലൈക്കുകളാലും കമന്റുകളാലും ഏറെ ആഘോഷിക്കപ്പെട്ട ‘ശശി കഥകളി’ൽനിന്ന് തിരഞ്ഞെടുത്ത ഈ വികടവർത്തമാനങ്ങൾക്ക് പൊള്ളയായ ചിരിയിലേക്കല്ല, കാമ്പുള്ള ചിന്തയിലേക്കാണ് ചായ്‌വ് കൂടുതൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    1001 Phalithamgal

    കുഞ്ഞുണ്ണിമാഷിന്റെ അനുഗ്രഹക്കുറിപ്പോടെയുള്ള ഈ പുസ്തകത്തിലെ നർമകഥകൾ നിങ്ങളിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണർത്തുമെന്ന് ഉറപ്പാണ്. ജീവിതസംഘർഷങ്ങളെ ഫലിതബോധംകൊണ്ടു നേരിടാൻ സഹായിക്കുന്ന ഈ ഹാസ്യനുറുങ്ങുകൾ, മനസ്സുതുറന്നുള്ള ചിരിയുടെ സുന്ദരനിമിഷങ്ങൾ നിങ്ങൾക്കു സമ്മാനിക്കും.

    Original price was: ₹60.00.Current price is: ₹48.00.