-
Keralacharithram
₹1,250.00Original price was: ₹1,250.00.₹1,000.00Current price is: ₹1,000.00.ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.
-
Keralacharithram : Janakeeyasamarangalum Rashtreeyaprasthanangalum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍ തുറന്നുവെക്കുകയാണിവിടെ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സംഘടിതവും അസംഘടിതവുമായ ചെറുത്തുനില്പുകളും അവയ്ക്കു നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുമാണ് ഈ ഭാഗത്തിലെ പ്രതിപാദ്യം.
-
Malabar Kalapavum Khilafat Prasthanavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Mysore Akramanavum Malabarinte Prathorodhavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമാകുന്ന ഈ കൃതിയില്‍ ഹൈദര്‍, ടിപ്പു പടയോട്ടങ്ങള്‍ മുതല്‍ മധ്യകാല സാംസ്‌കാരികരംഗം വരെയുള്ള ഭാഗമാണ് പ്രതിപാദിക്കപ്പെടുന്നത്.
-
Kerala Charithram: Dutchukar Cochiyilethunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ ഈ കൃതി ഡച്ച് കമ്പനി കൊച്ചി പിടിച്ചടക്കിയതുമുതല്‍ അതിന്റെ പതനംവരെയുള്ള ഒരു നൂറ്റാണ്ടുകാലം ഡച്ചുകാര്‍ സൃഷ്ടിച്ച ചലനങ്ങളാണ് പ്രതിപാദിക്കുന്നത്.
-
Keralacharithram – Maarivanna Manthrisabhakal Mattariyicha Vyakthithvangal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Dheerasamarangalumaayi Keralavarma Pazhassiraja
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കേരളം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തമാണ് ഈ പുസ്തകം. കേരളവര്‍മ്മ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരസമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യവും ശാസ്ത്രകലാരംഗവുമാണ് ഈ പുസ്തകം പ്രത്യേകമായി പരിശോധിക്കുന്നത്.
-
LOKAM NADUNGIYA SAMBHAVANGAL
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.മൃത്യുവിന്റെ വിഷപ്പുകയേറ്റ ഭോപ്പാൽ, അമേരിക്കയുടെ തലവര തിരുത്തിയ സെപ്‌തംബർ 11, മഞ്ഞുമല തുളച്ച ടൈറ്റാനിക്, കോടിക്കണക്കിനു മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ പ്ലേഗ്, നരനൃശംസതയുടെ നഗ്നമുഖമായ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ… എത്ര തിരകൾ ആഞ്ഞടിച്ചാലും മായ്ക്കാനാകാതെ കാലം പാറയിൽ കൊത്തിവെച്ച കുറെ സംഭവങ്ങൾ… ലോകജനതയെ ആകമാനം നടുക്കിയ ആ സുപ്രധാനസംഭവങ്ങളുടെ വിശദവിവരണമാണ് ഈ പുസ്‌തകത്തിൽ. സംഭവിച്ചവയിൽനിന്ന് സംഭവിക്കാനിരിക്കുന്നവ മുൻകൂട്ടി കാണാനും ഒഴിവാക്കാനുമുള്ള പാഠമാണിത്.
-
THARKKITHA BHOOTHAKALAM
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങൾ, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓർമ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാർത്ഥികൾക്കും ചരിത്രഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ മുതൽക്കൂട്ടായിരിക്കുന്ന പുസ്തകം. -
The Gujaratis: A Portrait of a Community
₹1,499.00Original price was: ₹1,499.00.₹1,274.00Current price is: ₹1,274.00.Gujaratis are an uncommonly industrious and resourceful people. In India alone, there are some 55 million people who consider Gujarati to be their mother tongue, and possibly 6 million more of them abroad, on every continent, if not in every country. They are known for their entrepreneurial spirit, and their love of business and the profitable deal. After all, paiso bole chhe-money talks. No wonder then, that some of India’s greatest industrial houses-Tata, Reliance, Wipro, and scores of others-owe their existence to brilliant Gujarati businessmen. Beyond business, Gujaratis have made their mark in politics (Mahatma Gandhi was Gujarati as was Sardar Vallabhbhai Patel; there have also been two Gujarati prime ministers, Morarji Desai and Narendra Modi- three, if Rajiv Gandhi, whose father was Gujarati, is counted), science, culture, cricket, and many other fields of endeavour. Some of them have also become notorious as conmen, swindlers, and rioters-Gujarat ranks high among states in which communal riots have taken place. Gujaratis are renowned for their delicious vegetarian snacks (often mispronounced as ‘snakes’), stringent dietary restrictions, and love for the garba, natak nights, and sugam sangeet.
-
AVASANATHE SAKSHIKAL
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
-
Quit India
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത് -
Vaikkom sathyagrahathinte naalukal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.‘വൈക്കം ക്ഷേത്രത്തിലെ മതിലുകള്‍ക്കു ചുറ്റുമുള്ള ഒറ്റച്ചാണ്‍വഴിയെ സംബന്ധിക്കുന്ന യുദ്ധമല്ല നടക്കുന്നത്…”
-കുമാരനാശാന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച റിപ്പോര്ട്ടില്നിന്ന്ജാതീയ ഉച്ചനീചത്വങ്ങള്‍ നല്കിയ ‘ഭ്രാന്താലയം’ എന്ന കുറ്റപ്പേരിനെ നമ്മുടെ നാട്, ഒരര്‍ഥത്തില്‍, വൈക്കം സത്യാഗ്രഹത്തിലൂടെ മായ്ച്ചു കളയുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ സംഘടിതസമരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന പൊതുവഴിയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയ ‘തീണ്ടല്‍പ്പലകകള്‍’ കടപുഴക്കിയെറിയപ്പെട്ടു. ക്ഷേത്രവഴികള്‍ക്കു പുറമെ ക്ഷേത്രങ്ങള്‍കൂടി അവര്‍ണ/അവശവിഭാഗങ്ങള്‍ക്കു തുറന്നുകൊടുക്കുന്ന തിലേക്ക് ഈ പ്രക്ഷോത്തിന്റെ സ്വാധീനം നീണ്ടു. ‘സ്വരാജിനോളം പ്രധാനം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, ‘മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആഭാസത്തിനെതിരെ” നടന്ന ഐതിഹാസികസമരത്തിന്റെ പോരാട്ടവീഥികളിലൂടെയാണ് ഈ പുസ്തകത്തിന്റെ നടത്തം.
-
Uppu sathyagraham
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.”ശക്തിക്കെതിരെയുള്ള നേരിന്റെ യുദ്ധം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഉപ്പു സത്യാഗ്രഹം, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. ബ്രിട്ടീഷ് കരിനിയമം പിന്‍വലിപ്പിക്കുകമാത്രമായിരുന്നില്ല, സമുദ്രജലം കുറുക്കി ഉപ്പ് നിര്‍മിച്ച സത്യാഗ്രഹികള്‍ ലക്ഷ്യമിട്ടത്. അടിമത്തത്തില്‍നിന്ന് അഹിംസയിലൂടെ മോചനം എന്ന ഗാന്ധിയന്‍ തത്ത്വത്തിന് ഈ സഹനസമരം ഉരകല്ലായി. ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഉജ്വലപ്രകാശമേകിയ പാതയിലൂടെയുള്ള ദണ്ഡി പദയാത്ര ലോകമാകെ ജനാധിപത്യവാദികള്‍ക്ക് ആവേശമായി. വിദേശാധിപത്യത്തിനെതിരെ ഒരു ജനത ‘കരളുറച്ചു കൈകള്‍ കോര്‍ത്തു’ മുന്നേറിയ ഉപ്പു സത്യാഗ്രഹത്തിന്റെ സംക്ഷിപ്തചരിത്രമാണ് ഈ പുസ്തകം.
-
KERALACHARITHRAM: KERALA SAMSTHANA ROOPEEKARANAM VARE
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20.അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.















