• -20%

    HOMO SAPIENS

    ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടാകുന്നു. അതിലൊന്നിലെ സൗരയൂഥത്തിൽ ഭൂമി എന്ന ഗ്രഹവും. മൂന്നു ലക്ഷം വർഷങ്ങൾക്കു ശേഷം, നിരവധി തവണത്തെ പരാജയങ്ങൾക്കു ശേഷം ഇവിടെ ജീവന്റെ തുടിപ്പുണ്ടാകുന്നു. ആ അതിജീവനത്തിലൂടെ നിരവധി പരിണാമപരമ്പരകൾ പിന്നിട്ട് ജീവപ്രപഞ്ചം മനുഷ്യജീവിയിലെത്തുന്നു. ഹോമോസാപിയൻസ് എന്ന ആ ജീവിവർഗത്തിന്റെ വളർച്ച തലച്ചോറിന്റെ വളർച്ച കൂടിയായിരുന്നു. അതിലൂടെ മനുഷ്യസംസ്കാരങ്ങളുടെ വികാസമുണ്ടായി. ജ്ഞാനവിപ്ലവം, കാർഷികവിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയിലൂടെ മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന വിശാലവും സങ്കീർണവുമായ ചരിത്രത്ത യുവാൽ നോവാ ഹരാരി തന്റെ പ്രശസ്തങ്ങളായ പുസ്തകങ്ങളിലൂടെ വരച്ചിടുന്നുണ്ട്. ആ ആശയലോകത്തെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ.

    Original price was: ₹490.00.Current price is: ₹392.00.
  • -20%

    Natakajwaram

    പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
    – അവതാരികയില്‍ സി. രാധാകൃഷ്ണന്‍

     

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Nanmaniranja Chalakudy – Ente suvarnasmaranakal

    ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്ക് സ്വന്തം ജീവിതത്തിന്റെയും വ്യാപാര വിജയത്തിന്റെയും സത്യകഥകള്‍കൂടി സ്വര്‍ണനൂലുകളാല്‍ കാര്‍ത്തുകെട്ടി യിരിക്കുകയാണ് പോള്‍ ചുങ്കത്ത് ഈ പുസ്തകത്തില്‍. വിശ്വാസം ഇതില്‍ പരസ്യവാചകമല്ല, ഹൃദയവികാരമാണ്. മൂല്യങ്ങള്‍ ഇവിടെ ഇടപാടുകളിലും
    ഇടപെടലുകളിലും പത്തരമാറ്റോടെ തിളങ്ങുന്നു. ഒരു ബിസിനസുകാരന്റെ ‘സക്‌സസ് സ്റ്റോറി’ മാത്രമല്ല, മണ്ണിനെയും മനുഷ്യരെയും തൊട്ട് എഴുതിയ
    ചാലക്കുടിയുടെ ദേശമാഹാത്മ്യവുമാണ് ഈ പുസ്തകം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Mathrubhumi Yearbook Plus 2024 (Malayalam)

    മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
    ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Vahanamodikumbol

    ‘വളയം പിടിക്കുന്നവര്‍’ ശ്രദ്ധിക്കേണ്ട നൂറുനൂറു കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ ഭീഷണമാംവിധം വര്‍ധിക്കുന്ന ഇക്കാലത്ത് ‘സേഫ് ഡ്രൈവിങ്’ നിര്‍ദേശങ്ങള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനും പ്രാധാന്യമേറുന്നു. ഏകാഗ്രതയും നിയന്ത്രിതവേഗവും റോഡ് സൈന്‍ / സിഗ്നല്‍ ധാരണയുമൊക്കെ നിങ്ങളിലെ ഡ്രൈവറെ സുരക്ഷിതനാക്കുമെന്നറിയുക. ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് മനഃശാസ്ത്രം വരെ ചര്‍ച്ചയാക്കുന്ന ഈ കൈപ്പുസ്തകം, മയക്കവും മദ്യവും മനഃസംഘര്‍ഷവും നിങ്ങളെ ‘ഡേഞ്ചര്‍ സോണി’ലെത്തിക്കുമെന്ന മുന്നറിയിപ്പുമേകുന്നു. ഇവിടെ, വാഹനം സഞ്ചാരത്തിനുള്ള വെറുമൊരു ‘യന്ത്രശകട’മല്ല; അതിനു ജീവനുണ്ട്! ശരിയായ സ്റ്റാര്‍ട്ടിങ്ങും ബ്രേക്കിങ്ങും സര്‍വീസിങ്ങുമൊക്കെ
    നിങ്ങളുടെ പ്രിയവാഹനത്തിന് ‘ആയുര്‍ബല’മേകുന്നുവെന്നതും ഇതില്‍ മനസ്സിലാക്കാം.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Shakespeare Krithikal Sampoorna Samgraham

    ‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Sundayschool Prasangasahayi

    സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രസംഗമത്സരങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഈ പുസ്തകം, ജ്ഞാനവും വിവേകവും തികഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. മുന്‍വര്‍ഷ വേദികളില്‍ മാറ്റുരച്ചതും വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാവുന്നതും ആനുകാലിക പ്രസക്തിയുള്ളതും ആയ ഇതിലെ പ്രഭാഷണവിഷയങ്ങള്‍ ഇന്നത്തെ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്നവയാണ്. വേദഭാഗങ്ങള്‍ മുതല്‍, കുടുംബപ്രാര്‍ത്ഥനയുടെ മഹത്വവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും വരെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് സോണല്‍ തലത്തിലും സഭാതലത്തിലും വരെ വിജയം ലഭിച്ചിട്ടു?ണ്ട്. ബൈബിള്‍ കഥകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കൂടി ഇടമേകുന്ന ഈ കൃതി സഭയിലെ പുതുനാമ്പുകള്‍ക്ക് ആത്മീയതയുടെ സൂര്യവെളിച്ചമാകും.

    Original price was: ₹230.00.Current price is: ₹184.00.
  • -20%

    HISTORY OF THE SARASWATS

    The Saraswat Brahmins were the earliest and the most simple and pure Hindus of the Vedic faith. Now they live in many parts of India and the world, and have contributed in a very positive way for the progress of humanity as a whole. This book traces the history of Saraswat
    Brahmins from the earliest times to the present. It covers all important events in history – like the migration of the Saraswats, the Portuguese governance, and the religious faith of the Saraswats. Fully updated, this is an authoritative history of the Saraswats.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Yogamrutham

    ”ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും അതെത്തിപ്പിടിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രാപ്തമാക്കും.”
    അവതാരികയില്‍ പി. എസ്. ശ്രീധരന്‍പിള്ള

    ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്‍കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Sankhyakalum Ningalum

    ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Objective General Knowledge

    സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.

    Original price was: ₹190.00.Current price is: ₹152.00.
  • -20%
    KATHUKALUDE PUSTHAKAM

    KATHUKALUDE PUSTHAKAM

    കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Chanakyasoothrangal

    നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, ദാര്‍ശനികന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയമായ മഹാമനീഷിയാണ് ചാണക്യന്‍. രാഷ്ട്രനീതിസാരത്തിനൊപ്പം ധര്‍മാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ പ്രതിപാദ്യം. ജീവനലക്ഷ്യം, ആദര്‍ശകുടുംബം, ബാലബോധനം, ഈശ്വരചിന്ത, ഭരണാധിപരുടെ ഗുണങ്ങള്‍, അധികാരസ്ഥാപനങ്ങളുടെ പ്രാധാന്യം. പൗരന്റെ കര്‍ത്തവ്യങ്ങള്‍, നഗരാസൂത്രണം തുടങ്ങി, ഇതിലെ ഉപദേശപാഠങ്ങള്‍ ഏതു ദേശത്തിനും ഏതു കാലത്തിനും അനുപേക്ഷണീയമാണ്.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Kilipadum Kadukaliloode : Oru Vanithayude Vanayathrakal

    ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Vijayicha Cherukida Businessukal

    പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്‌റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. ഏതു ബിസിനസ് എവിടെ തുടങ്ങണം? എങ്ങനെ നിക്ഷേപം കണ്ടെത്താം? എങ്ങനെയാകണം വിപണനം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കഥകളില്‍ നിന്ന് വായിച്ചെടുക്കാം.

    Original price was: ₹170.00.Current price is: ₹136.00.
  • -20%
    KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM

    KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM

    ‘കേരളത്തിലെ പക്ഷിമനുഷ്യന്‍’ ഇന്ദുചൂഡന്‍, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്‍ത്തവര്‍; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.

    Original price was: ₹150.00.Current price is: ₹120.00.