-
Calendarum kanakkum
ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Pratheshika Charithrarachana: Enthu? Engane?
ചരിത്രം മഹാത്മാക്കളെക്കുറിച്ചുള്ള അത്‌ഭുത വൃത്താന്തം മാത്രമല്ല; മറിച്ച്, ഒരു ദേശത്തെ/ നാടിനെ രൂപപ്പെടുത്തിയ ജ്ഞാതരും അജ്ഞാതരുമായ, വാണവരും വീണവരുമായ ഒരു വമ്പൻ മനുഷ്യാവലിയുടെ ബൃഹദ്കഥയാണ്- ജനപദങ്ങളുടെ പ്രയാണത്തിൻ്റെ പ്രമാണരേഖ. ശാസ്‌ത്രീയതയും കൃത്യതയുമുള്ള ചരിത്രരചനയുടെ, അന്വേഷണപരതയും നിഷ്‌പക്ഷതയുമുള്ള ചരിത്രരചയിതാക്കളുടെ പണിപ്പുരയിലേക്കാണ് ഈ പുസ്‌തകം വാതിൽ തുറക്കുന്നത്. പ്രാദേശികചരിത്രം രേഖയിലാക്കുന്നതിൻ്റെ മാനദണ്ഡങ്ങളും മാർഗരേഖകളുമാണ് ഇതിൽ ചരിത്രകുതുകികൾക്കായി-വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി-ക്രോഡീകരിച്ചിരിക്കുന്നത്. ചരിത്രരചനയുടെ വിവിധ ഘട്ടങ്ങളും ചരിത്രകാരൻ്റെ വിശേഷഗുണങ്ങളും മുന്നൊരുക്കങ്ങളും ജ്ഞാനസ്രോതസ്സുകളുമൊക്കെ ഇവിടെ വിശദീകരിക്കുന്നുണ്ട്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
PSC Pareekshakalile Sasthram
പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ithihaasa Preshnothari
വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥം
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Malayala Kavithaquiz
പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Athipparayile Arogyakkoottam
പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
LDC PSC Hits
LDC പരീക്ഷയില്‍ നൂറിലധികം തവണ ആവര്‍ത്തിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പ്രധാന ചോദ്യവുമായി ബന്ധപ്പെട്ട പ്രസക്തമായ ഉപചോദ്യങ്ങള്‍ ആശയകുഴപ്പമുണ്ടാക്കുന്ന പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും.LDC പരീക്ഷയുടെ പാറ്റേണ്‍ അനുസരിച്ചുള്ള കാര്യമാത്രപ്രസക്തമായ ചോദ്യങ്ങളുടെ വിപുലമായ ശേഖരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Safety Management
അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Idioms In Spoken English
An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
The Amazing World of Stamps
The book deals with the interesting facts on postage stamps including the postal history of the stamps. It vividly describes how philately came to know as the King of Hobbies and the Hobby of Kings. The author being a distinguished philatelist, brings out a hobby which provides entertainment and knowledge at the same time.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Vidhyalayangalile Dinacharanangal Padanapravarthanangal
അറിവിന്റെ ലോകത്തിലേക്ക് സ്വാഗതമരുളുന്ന ജൂൺ മാസാദ്യം മുതൽ അവധിക്കാലത്തിലേക്ക് വിടനല്കുന്ന മാർച്ച് മാസാവസാനംവരെ നമ്മുടെ വിദ്യാലയങ്ങൾ വേദിയാകുന്ന ദിനാചരണങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രമുഹൂർത്തങ്ങളുടെ സ്മരണ പുതുക്കുകയും പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുകയുമെല്ലാമാണ് സ്വാതന്ത്ര്യദിനവും വായനാദിനവും പരിസ്ഥിതിദിനവും അധ്യാപകദിനവും പോലെയുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം. അധ്യയനവർഷത്തിലെ ഈ ദിവസങ്ങളെ രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമാക്കിമാറ്റുവാൻ കൂട്ടുകാർക്ക് പ്രചോദനമേകുകയാണ് ഗ്രന്ഥകാരൻ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
Upanyasamanjari
വൈവിധ്യം, സമകാലീനത, ആവിഷ്‌കാരമികവ് എന്നിവ മുഖമുദ്രയാക്കിയ ഉപന്യാസങ്ങളുടെ സമാഹാരം. ഹയർസെക്കന്ററി അധ്യാപനരംഗത്ത് പരിചയസമ്പന്നരായ ഗ്രന്ഥകാരന്മാർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Stephen Hawking
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Prasangakalayekurich Chila prayogika Chinthakal
പ്രസംഗതല്പരര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രയോജനപ്രദമാണ് ഈ കൃതി. അറിവും ചിന്തയും അനുഭവങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് രചിച്ചിട്ടുള്ളതും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതുമാണ് ഈ വൈജ്ഞാനികഗ്രന്ഥം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Electronics – 2 Adisthana Thathwangalum Hobby Circuitukalum
ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.















