-
A brain’s tale
BHANAV N.S., an author, a brilliant ninth grader, a world class science vlogger, a budding scientist, an enthusiastic learner with in-depth knowledge in science and is an all rounder in all spheres of educational sectors.
He represented India at 15th International Earth Science Olympiad hosted by Italy in 2022 and bagged one gold medal, two silver and one bronze for India.
Bhanav is also an invited speaker in the central hall of Indian parliament. After realizing the power of modern media, Bhanav started his own YouTube channel (Bhanav Namboodiri) and conveyed his scientific ideas effectively from 2019 onwards and proved it as an ideal tool for effective science communication. Bhanav is always on a roll sweeping accolades in national and international competitions.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Civil Police Officer
PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Pratheshika Charithrarachana: Enthu? Engane?
ചരിത്രം മഹാത്മാക്കളെക്കുറിച്ചുള്ള അത്‌ഭുത വൃത്താന്തം മാത്രമല്ല; മറിച്ച്, ഒരു ദേശത്തെ/ നാടിനെ രൂപപ്പെടുത്തിയ ജ്ഞാതരും അജ്ഞാതരുമായ, വാണവരും വീണവരുമായ ഒരു വമ്പൻ മനുഷ്യാവലിയുടെ ബൃഹദ്കഥയാണ്- ജനപദങ്ങളുടെ പ്രയാണത്തിൻ്റെ പ്രമാണരേഖ. ശാസ്‌ത്രീയതയും കൃത്യതയുമുള്ള ചരിത്രരചനയുടെ, അന്വേഷണപരതയും നിഷ്‌പക്ഷതയുമുള്ള ചരിത്രരചയിതാക്കളുടെ പണിപ്പുരയിലേക്കാണ് ഈ പുസ്‌തകം വാതിൽ തുറക്കുന്നത്. പ്രാദേശികചരിത്രം രേഖയിലാക്കുന്നതിൻ്റെ മാനദണ്ഡങ്ങളും മാർഗരേഖകളുമാണ് ഇതിൽ ചരിത്രകുതുകികൾക്കായി-വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി-ക്രോഡീകരിച്ചിരിക്കുന്നത്. ചരിത്രരചനയുടെ വിവിധ ഘട്ടങ്ങളും ചരിത്രകാരൻ്റെ വിശേഷഗുണങ്ങളും മുന്നൊരുക്കങ്ങളും ജ്ഞാനസ്രോതസ്സുകളുമൊക്കെ ഇവിടെ വിശദീകരിക്കുന്നുണ്ട്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Nobel Nediya Vanithakal
ഭൗതികശാസ്ത്ര നൊബേല്‍ 1903 – ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 – ല്‍ നേടിയ ആനി എര്‍ണോ വരെ മഹിമയേറിയ ഒരു പുരസ്‌കാരവഴിയിലെ പെണ്‍വിജയങ്ങള്‍ ആഘോഷിക്കുകയാണ് ഈ പുസ്തകം. രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ പ്രതിഭയും പ്രയത്‌നവും കൊണ്ട് മായാലിഖിതങ്ങള്‍ എഴുതിച്ചേര്‍ത്ത 60 സ്ത്രീമുഖങ്ങള്‍. തമോഗര്‍ത്തരഹസ്യവും ജനിതകകത്രികയും ആവിഷ്‌കരിച്ച് ശാസ്ത്രരംഗത്തെ ഉഴുതുമറിച്ചവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ണവിവേചനവും യുദ്ധഭീകരതയും ഇതിലെ സാഹിത്യരചയിതാക്കള്‍ ഇഴകീറി പരിശോധിക്കുന്നു. വൈദ്യവിജ്ഞാനവും സാമ്പത്തികസമവാക്യവും ഇവിടെ ചര്‍ച്ചയാകുന്നു. ഗോത്രസംരക്ഷണത്തിനും പെണ്‍വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയവര്‍, ‘മരമാണ് മറുപടി’ എന്ന പ്രകൃതിസ്‌നേഹപാഠം പഠിപ്പിച്ചവര്‍, പട്ടാളഭരണത്തിനും ആഭ്യന്തര കലാപത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍ ഒക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
-
-
-
-
-
-
LDC Main Exam Last Minute Revision
ഒരു ദിവസം ഒരു ചോദ്യപേപ്പര്‍.
പരീക്ഷാമാതൃകയില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്ന രീതി.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചോദ്യങ്ങള്‍.
പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം, ന്യൂമെറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കാം.
പരീക്ഷ എഴുതുന്നവര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Sasthrarangathe Albuthavanithakal
മേരി ക്യൂറി, റെയ്ച്ചല്‍ കാര്‍സണ്‍, ജാനകി അമ്മാള്‍, ഡയാന്‍ ഫോസി, കല്‍പ്പന ചൗള, ജെയിന്‍ ഗുഡാള്‍ എിങ്ങനെ ശാസ്ത്രവിജ്ഞാനമേഖലയ്ക്കു നല്‍കിയ നിസ്തുലസംഭാവനകളിലൂടെ മനുഷ്യവംശമാകെ കടപ്പെട്ടിരിക്കുന്ന 28 വനിതകളുടെ തൂലികാചിത്രങ്ങളാണ് ഈ പുസ്തകത്തില്‍; പ്രയത്‌നവും സമര്‍പ്പണവുംകൊണ്ട് അവര്‍ ശാസ്ത്രരംഗത്തു പതിപ്പിച്ച കൈമുദ്രകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Sugathakumari – Prakruthiyude Amma
അശാന്തിയിലേക്ക് ആര്‍ത്തലച്ചൊഴുകുന്ന, നരകമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ജീവിതംകൊണ്ടും കവിതകൊണ്ടും സാന്ത്വനമേകിയ ഒരമ്മയെക്കുറിച്ചാണ് ഈ പുസ്തകം. പ്രകൃതിക്കും പെണ്‍മനസ്സുകള്‍ക്കും നിത്യാഭയമായിരുന്ന, ‘പാവം മാനവഹൃദയ’ങ്ങള്‍ക്കായി നിര്‍ത്താതെ പാടിയ സുഗതകുമാരിയുടെ ലഘുജീവചരിത്രം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
Pattuvijnanakosham
നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Vidyaguru SSLC Ganitham
ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.
-
LDC Main Exam Last Minute Revision
Original price was: ₹100.00.₹80.00Current price is: ₹80.00.ഒരു ദിവസം ഒരു ചോദ്യപേപ്പര്‍.
പരീക്ഷാമാതൃകയില്‍ OMR ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്ന രീതി.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചോദ്യങ്ങള്‍.
പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം, ന്യൂമെറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി പഠനപുരോഗതി മനസ്സിലാക്കാം.
പരീക്ഷ എഴുതുന്നവര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍.















