-
Kerala Navodhanam PSC Pareekshakalil
ചരിത്രം സൃഷ്ടിച്ചവരും മാറ്റിയെഴുതിയവരുമായ നവോത്ഥാന നായകര്‍, നവോത്ഥാനത്തിനു കളമൊരുക്കിയ പ്രസ്ഥാനങ്ങള്‍, സംഭവങ്ങള്‍ എല്ലാം പരാമര്‍ശിക്കപ്പെടുന്ന, നിരവധി തവണ പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യോത്തരങ്ങള്‍.₹80.00Original price was: ₹80.00.₹72.00Current price is: ₹72.00. -
HRIDAYATHIL NINNULLA CHODYANGAL – Ebook
ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
₹250.00Original price was: ₹250.00.₹75.00Current price is: ₹75.00. -
81 Naveena Upanyasangal – Ebook
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹300.00Original price was: ₹300.00.₹90.00Current price is: ₹90.00. -
Ibsente Thiranjedutha Natakangal Ebook
ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ പ്രമേയങ്ങള്‍ക്ക് കാലം പിന്നിടുന്തോറും സാധ്യതയും സാധുതയും ഏറുകയാണ്. സ്ത്രീപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടായ പാവയുടെ വീട്, രാഷ്ട്രീയപ്രമാണിത്തത്തിനെതിരെയുള്ള സമരപ്രഖ്യാപനമായ പൊതുജനശത്രു, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ ഇഴകീറി പരിശോധിച്ച പ്രേതങ്ങള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസിക് നാടകങ്ങളുടെ വിവര്‍ത്തനം. പരിഭാഷ: പി.ജെ. തോമസ്
₹590.00Original price was: ₹590.00.₹177.00Current price is: ₹177.00. -
Keralacharithram – Ebook
ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.
₹980.00Original price was: ₹980.00.₹294.00Current price is: ₹294.00.




