Children's Literature

  • -20%

    Padikkanulla kathakal

    വായിച്ചുമടക്കുവാനുള്ളതല്ല, ജീവിതത്തിലേക്കു മലര്‍ക്കെ തുറന്നുവയ്ക്കുവാനുള്ളതാണ് ഈ പുസ്തകം – നിനവുകളില്‍ മിഠായിപോലെ മധുരം പുരട്ടുന്ന കഥാപുസ്തകം. ശുഭചിന്തയുടെ കെടാവിളക്കുകളാണ് ഇതിലെ രചനകള്‍; അവ കുട്ടികളുടെ ഭാവിയെ പ്രകാശമാനമാക്കും. സ്വഭാവത്തിലും മനോഭവത്തിലും വരുത്തുന്ന ചെറിയ തിരുത്തുകളിലുടെ വലിയ ശരികളിലേക്ക് ഉയരാം എന്നതാണ് ഇതിലെ അടിസ്ഥാനപാഠം; കുട്ടികള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഒരു പാഠം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Poombattakalude meda

    കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു.

    പുതിയ ലോകത്തിനും കാലത്തിനുമായി നമ്മുടെ ജീവിതകര്‍മങ്ങള്‍ നേരും നെറിയുമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നാണ് 2018-ലെ മഹാപ്രളയം നമ്മെ ഓര്‍മിപ്പിച്ചത്. മനുഷ്യര്‍ ഒന്നിച്ച് സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുമ്പോഴാണ് സമൂഹം വളരുന്നത്… അങ്ങനെയാണ് വളരേണ്ടത് എന്ന ഉദ്ബോധനമാണ് ഈ നോവലിന്റെ കാതല്‍. സമകാലികര്‍ക്കും ഭാവിതല മുറയ്ക്കും ഈ നോവല്‍ ഒരു വഴികാട്ടിയായേക്കാം…

     

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Paambum paambaattiyum pinnoru penkuttiyum

    കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Odiyan

    ‘ഒടിയൻ’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശർമൻ്റെ പഞ്ചതന്ത്രം കഥകൾ പോലെ, ഈസോപ്പ് കഥകൾ പോലെ ഈ കഥകൾ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളിൽ ഒരു മുകിൽതുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകൾ ഓർത്തിരിക്കാനും ഓർത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാർ

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Paranju Paranju Paranju

    കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Once upon a time there was a child who loved books…

    ‘Once upon a time there was a child who loved books’ is a collection stories selected from ‘Tell a Tale’ competition held for school children. When our kids are running away from the world of tales, and getting themselves glued to digital screens, this book definitely serves the need of the hour. In this paper-canvas, myraid shades of creativity from a bunch of little storytellers can be seen; a variegated play of colours, painted by children in their own individual ways.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    The dracula python

    ‘The dracula python’ is a collection of 15 stories that take the readers’ minds to the zenith of eagerness, excitement, fun and fear, with lots of lessons to learn at the end of the reading. The stories represent different facets of children’s lives, depicting the ups and downs of emotions, feelings and anxieties. Each story has a different theme and the readers will often find themselves in the characters of the stories. The stories cover important topics such as morale, science, life lessons, social responsibilities, behavioural patterns and various nuances of childhood fun and pranks.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Prakrithiamma

    ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ‘പാവങ്ങള്‍’ ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് – അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.

     

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Manukuttanum Minupoochayum

    ആരും ആരേയും കാണലും മിണ്ടലും കളിക്കലും ഒന്നുമില്ലാതിരുന്ന കൊറോണക്കാലത്താണ് മിനു മനുക്കുട്ടന്റെ ബെസ്റ്റ് ഫ്രണ്ടായത്. കറുപ്പും വെളുപ്പും നിറമുള്ള ആ പതുപതുത്ത മിടുക്കിപ്പൂച്ച, ‘അരുതു’കളുടെ മുഷിപ്പന്‍ ദിനങ്ങളില്‍ മനുക്കുട്ടന്റെ വാലായി മാറി. ‘മ്യാവൂ…’ മൂളി, പാദങ്ങളില്‍ മുട്ടിയുരുമ്മി, ഒപ്പം കവാത്ത് നടത്തി ആ സാമര്‍ഥ്യക്കാരി മനുവിനോട് ഇഷ്ടംകൂടി. എന്നാല്‍, കുറുക്കന്മാരും കാട്ടുപൂച്ചകളും കാടകം വാഴുന്ന കുന്നിന്‍ചെരിവിലെ അപ്പൂപ്പന്‍വീട്ടില്‍ മനുവിനൊപ്പം വിരുന്നുപാര്‍ക്കാനെത്തിയ അവള്‍ക്ക് ഒരു അമളിപിണഞ്ഞു – മിനുവിന്റെ മീന്‍കൊതിക്കുള്ള ശിക്ഷയായിരുന്നു അത് !

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    The merchant of venice

    ‘The merchant of Venice’ is one of the most popular plays of William Shakespeare. The play consists of many dramatic scenes and unexpected twists. It beautifully portrays human emotions such as friendship and greed through its major character Antonio and Shylock.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Mahakavikalude balakavithakal

    അക്ഷരപ്പൂവിലെ തേൻനുകർന്ന് അറിവിൻ്റെ വിഹായസ്സിലേറുവാൻ കൊച്ചുകൂട്ടുകാർക്ക് ചിറകുകളേകുന്ന ബാലകവിതകളുടെ സമാഹാരം. ഭാഷാപിതാവായ എഴുത്തച്ഛൻ മുതൽ മാതൃത്വത്തിൻ്റെ കവിയത്രിയായ ബാലാമണിയമ്മ വരെയുള്ള എഴുത്തുകാർ കുട്ടികൾക്കായി രചിച്ചവയിൽനിന്നും തിരഞ്ഞെടുത്ത ഈ കവിതകൾ മഹത്തായ നമ്മുടെ കാവ്യ പാരമ്പര്യത്തിലെ അമൃതമൊഴികളാണ്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Foolish Crow

    ‘Foolish Crow’ is a collection of selected stories from Aesop fables. These stories retold in a simple language with beautiful illustrations are sure to fascinate young and old alike.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    The Elephant and the Lion

    ‘The Elephant and the Lion’ is a collection of selected stories from Aesop fables. These stories retold in a simple language with beautiful illustrations are sure to fascinate young and old alike.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Macbeth

    Macbeth is one of the greatest tragedies by the world famous playwright William shakspeare. It is believed to have been staged first on 1606.

    The play portrays about Macbeth, a General in Scottish army whose ambition ultimately leades to his downfall and death. The play focuses around evil, greed, supernatural, superstitions etc., and forewarns those who run after superstitions that destruction and chaos are its outcome.

    This book gives you an abridged illustrated version of the greatest tragedy Macbeth, retold in simple narration.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Karnakatha kuttikalkku

    സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. ലോകാപവാദം ഭയന്ന് കുന്തി നദിയിലൊഴുക്കിയ ആ പൈതലിന് അഭയമായത് തേരാളിയായ അതിരഥനാണ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്… – പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന്‍ അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്‌കാരവും, ‘നീചകുലജാതന്‍’ എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന്‍ എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ”കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല” എന്ന സ്തുതി മരണാനന്തരം ഏറ്റുവാങ്ങി. കുട്ടികള്‍ക്കുകൂടി ആസ്വദനീയമായവിധം കര്‍ണന്റെ അമരഗാഥയെ ഈ താളുകളിലേക്കു പകര്‍ത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Swarnanellikka

    സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.

    Original price was: ₹100.00.Current price is: ₹80.00.