Children's Literature

  • -20%

    Oru kooda pazhangal

    മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
    ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Parayipetta Pandhirukulam

    വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
    ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
    സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
    ചിത്രീകരണം: നമ്പൂതിരി.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    10 Kunjikathakal

    ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് ഈ ‘കുഞ്ഞിക്കഥകളി’ലൂടെ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന വായനാനുഭവം. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഇത് ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്നു.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    The Quester Teens

    “The book is chock-full of mystery and fantasy. Giving free rein to his imagination, the young author includes the stock-in-trade of magic –
    wizards, magic wands and books, mythical creatures, a prophesier and special powers. Juan Justus’s inventiveness and the breathless
    pace of the book make ‘The Quester Teens’ a page turner.”
    – Khyrunnisa A

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Aesop Kathakal

    മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    ORU ARABIKKADHA

    അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Aamayum Muyaluym: Mattu Gunapadakathakalum

    കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    Panchathanthram

    Panchathanthram Kathakal

    കഥാലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം.’ പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നന്മയും വിവേകവും ബുദ്ധിയും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്താണ് വായനക്കാര്‍ക്കു നല്കുന്നത്.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Panchatanthra

    ‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Thenaliramanum Kallanmarum – Hardbound

    കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി, രാജ്യസ്നേഹം തുടങ്ങി ഏവരേയും ആകർഷിക്കും ഗുണങ്ങളോടുകൂടിയ തെന്നാലിരാമൻ കഥകളുടെ സമാഹാരം. യുക്തിസഹമായ ഈ കഥകൾ എല്ലാ വായനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ കൂടുതൽ മനോഹരമാക്കുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    The proud fox – Hardbound

    The jataka tales are treasure trove of knowledge and wisdom. That is why these stories have enjoyed wide popularity over the past centuries and present. Each story in this collection creates an awareness regarding various values of life, like practical wisdom, sincerity, sense of propriety, discretion and dedication. The illustrations are very appealing. In general, these stories will be liked by one and all, regardless of age.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Swarnathoovalulla Arayannam – Hardbound

    ഔചിത്യബോധം, ആത്മാർഥത, വകതിരിവ്, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്‌തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ കഥകളും മനോഹരമായ ചിത്രങ്ങളും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടും.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    A good friend – Hardbound

    Stories with morals are significant for the development of character in children. Children should learn to distinguish the good from the bad, and the right from the wrong. Acquiring these noble traits in early childhood is the only way that imparts a deep sense of humility and perfection in citizens. This collection of 33 moral stories will help children to acquire good character.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Saving the moon – Hardbound

    Nasruddin Mullah is considered a populist philosopher and wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century. His stories contained subtle humour and was of pedagogic nature. From his anecdotes that are translated into many languages, a set of 31 short stories are chosen and compiled in this book. Young readers and learners can use this book to enrich their imagination and get a new perspective to life.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Read aloud Fairy tales – Hard bound

    Fairy tales, filled with lovely princess, beautiful princesses, crooked witches, fascinating wizards, dwarves, giants, mermaids and much more, are delightful fantasy stories passed down by centuries and always popular among children all over the world.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Nalla sopnam – Hardbound

    പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നസറുദ്ധീൻ മുല്ല തൻ്റെ സരസമായ സംസാരം കൊണ്ടും സമ്പുഷ്ടമായ കഥകൾക്കൊണ്ടും അനുവാചകരെ അന്നും ഇന്നും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഭാവനയുടെ പടവുകൾ കയറുന്ന കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ തിരഞ്ഞെടുത്ത 31 മുല്ലാക്കഥകളാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    Original price was: ₹200.00.Current price is: ₹160.00.