Children's Literature

  • -20%

    Yakshikotta

    ഘോരവനത്തിനു മധ്യത്തിലെ കരിങ്കൽക്കോട്ടയിൽ വാഴുന്നത്, മനുഷ്യരെ പച്ചയ്ക്കു തിന്നുന്ന യക്ഷിയാണ്. വീരകായുവെന്ന അനുചരൻ, യക്ഷിക്കു കാഴ്ചവെക്കുവാൻ സുശീലനെ കൊണ്ടുവന്നത്, ആ കോട്ടയിലേക്കായിരുന്നു. കോട്ടയിൽനിന്ന് രക്ഷപ്പെടുവാനായ സുശീലനെ അതിലും ഭയാനകമായ ഒരു പരീക്ഷണം കാത്തിരുന്നിരുന്നു: ഒരു നായയായുള്ള രൂപാന്തരം! മരണക്കെണികളെ സാഹസികമായി അതിജീവിക്കുന്ന സുശീലനെന്ന ബാലന്റെ കഥ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Parayipetta Panthirukulam: Akavoor Chathan

    മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Alivinte Kathakal

    ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്‌നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന നന്മയെ തൊട്ടുണർത്തുന്ന കുഞ്ഞുകഥകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Parayipetta Padhirukulam: Uppukottan

    കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Vaduthala nair

    ആയോധനവിദ്യയില്‍ അഗ്രഗണ്യനായ, സാമൂതിരിയുടെ പടനായകനായ വടുതലനായരുടെ ജീവിതകഥ. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, ശ്രേയസ്‌കരമായിത്തീര്‍ന്ന ആ വാഴ്വിന്റെ വഴികള്‍. പറയിപെറ്റ പന്തിരുകുലത്തിലെ ‘ആയുധധാരി’യുടെ വാള്‍ത്തലപ്പിന്റെ സീല്‍ക്കാരം മുഴങ്ങുന്ന പുസ്തകം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Thumbimolude amma

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Pinky’s Journey

    Pinky’s stay at her grandmother’s place becomes her most memorable event. One night she dares to enter the mysterious forest where she accidently releases a fairy princess Rumjhum from a deadly magical spell. They become friends and the fairy princess takes her along for a trip to fairyland.Read on to find out and to get a glimpse of a dream world- The Fairyland!

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Singari tharavum Kuttyolum

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Rajakan

    സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Parayipetta Panthirukulam: Perunthachan

    സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Parayipetta Panthirukulam: Pananar

    ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Monster frog

    When moral values are subtly imbued in such stories, they are easily grasped by the young minds. Monster Frog presents such simple and easy-to-follow stories to open the door of wisdom for the young readers.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Maryadapurathe manikuttikal

    കുട്ടികളുടെ മനസ്സറിയുന്ന ഒരമ്മ, ഒരധ്യാപിക, വായനാലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് കൂട്ടുകാരിയായി എത്തുകയാണ്, നന്മയുടെ വെളിച്ചംവിതറുന്ന ഈ കഥകളിലൂടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    CHATTAMPY SWAMY

    Sree Chattampy Swamy loved not only the human race but all the living and non living things in the world. Here, in this book, Swamy’s greatness is revealed in a number of anecdotes which show his compassion for animals. This is to make children aware of the universal love and the spark of divinity present in animals.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Bala kathaprasangangal

    കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ വിഷയങ്ങള്‍ കഥാവസ്തുവാക്കുന്നതിന് പ്രേരണയും നല്കുന്ന പുസ്തകം.

    Original price was: ₹50.00.Current price is: ₹40.00.
  • -50%

    Animal farm

    സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, ഒരു ജനസമൂഹത്തില്‍ നിഷ്ഠുരവാഴ്ച പിടിമുറുക്കുന്നതെങ്ങനെ എന്നാണ് ഓര്‍വെല്‍ ഓര്‍മപ്പെടുത്തുന്നത്.

    Original price was: ₹50.00.Current price is: ₹25.00.