Children's Literature

  • -20%

    Muthassan Kathakal

    ”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Ammachiraku

    മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Neramillunnikku

    പ്രകൃതിയില്‍നിന്നു കുട്ടികള്‍ അറിയേണ്ടതായ സ്നേഹത്തിന്റെ അമൃതഭാഷയെ കണ്ടെത്താന്‍ ശ്രമിക്കുന്ന കവിതകള്‍. നാട്ടുമൊഴിയുടെ മുഴക്കവും നാട്ടുവഴിയുടെ ചന്തവും തികഞ്ഞ ഈ രചനകളില്‍ ചിലത്, സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. അനുബന്ധമായി, കുഞ്ഞുണ്ണിമാഷുമായുള്ള അഭിമുഖവും. ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Greedy Horse

    The fables of Aesop, the Greek storyteller, are passed down through centuries, entertaining and teaching children the morals of life. ‘Greedy Horse’ is a collection of his selected stories, and the main characters are usually animals talking and behaving like humans.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Rugmineeharanam

    'മന്നന്മാർക്കു മാനനീയനും യാദവവംശ മകുടമഹാമണിയും ദ്വാരകാധിപതിയുമായ' സാക്ഷാൽ കൃഷ്ണൻ നടത്തിയ കന്യാപഹരണത്തിന്റെ കഥയാണ് 'രുഗ്മിണീഹരണം' പറയുന്നത്. ചേദിരാജാവായ ശിശുപാലനുമായുള്ള, ഭീഷ്മക മഹാരാജന്റെ പുത്രിയുടെ വേളിയാണ് കാർവർണൻ അലങ്കോലപ്പെടുത്തിയത്. പുരാണപ്രസിദ്ധമായ ഈ കഥയിലേക്ക് കാല്പനികതയുടെ അലുക്കുകൾ സമർഥമായി വിളക്കിച്ചേർത്ത നാടകകൃതിയുടെ ലളിതമായ പുനരാവിഷ്‌കാരം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Changathi Nannayal

    ഈസോപ്പ് കഥകളിലെ പ്രധാനകഥാപാത്രങ്ങള്‍ മനുഷ്യരെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്ന പക്ഷിമൃഗാദികളാണ്. ഗുണപാഠസമ്പുഷ്ടമായ ഈ കഥാശേഖരത്തില്‍നിന്നും തിരഞ്ഞെടുത്ത ചിലതാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്; ഭാവാത്മകമായ വര്‍ണചിത്രങ്ങളോടെ, ലളിതമായ ആഖ്യാനശൈലിയില്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kunjanpilla Chattambi: Chattambiswamikalude Jeevacharithrakathakal

    കേരളത്തിന്റെ നവോത്ഥാനശില്പികളിൽ പ്രധാനിയായിരുന്നു ചട്ടമ്പിസ്വാമികൾ. അയിത്തത്തിനെതിരെ ഒറ്റയാൾവിപ്ലവം നയിച്ച, സർവരും ഏകോദരസഹോദരങ്ങളായി വാഴുന്ന ആദർശലോകം കിനാവുകണ്ട, ജാതിമതാന്ധവർണവ്യവസ്ഥയിൽ പെട്ടുഴറിയിരുന്ന ഒരു നാടിന്റെ പരിവർത്തനത്തിനായി നിലമൊരുക്കിയ ആ ‘ശിശുനാമഗുരു’വിനെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം. ബാല്യകൗമാരങ്ങൾ, അവധൂതകാലത്തിലെ അതിശയസംഭവങ്ങൾ, യോഗീസമാനമായ യൗവനവാർധക്യങ്ങൾ എന്നിങ്ങനെ മൂന്നുഭാഗങ്ങൾ. എസ്.കെ. വസന്തന്റെ അവതാരിക.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    Out Of Stock

    Remarkable Rocket

    Original price was: ₹20.00.Current price is: ₹16.00.
  • -20%

    CHATTAMPY SWAMY

    Sree Chattampy Swamy loved not only the human race but all the living and non living things in the world. Here, in this book, Swamy’s greatness is revealed in a number of anecdotes which show his compassion for animals. This is to make children aware of the universal love and the spark of divinity present in animals.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Chakkara Maambazham

    ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    THE CROW LEARNS A LESSON

    Moral stories help children distinguish between right and wrong, fostering strong moral character and ethical decision-making skills. These stories often present dilemmas that encourage children to think critically about their choices and the consequences of their actions. Above all, moral stories are powerful tools for imparting values in an engaging and memorable way. Ultimately, we should never forget that parents are the first teachers. The story ‘The Crow Learns a Lesson’ is a prime example of how character-building should begin at home.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Oru kooda pazhangal

    മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
    ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Eppozhum Evideyum

    പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ezhu mezhukuthirikal

    എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Paranju Paranju Paranju

    കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Mahakavikalude balakavithakal

    അക്ഷരപ്പൂവിലെ തേൻനുകർന്ന് അറിവിൻ്റെ വിഹായസ്സിലേറുവാൻ കൊച്ചുകൂട്ടുകാർക്ക് ചിറകുകളേകുന്ന ബാലകവിതകളുടെ സമാഹാരം. ഭാഷാപിതാവായ എഴുത്തച്ഛൻ മുതൽ മാതൃത്വത്തിൻ്റെ കവിയത്രിയായ ബാലാമണിയമ്മ വരെയുള്ള എഴുത്തുകാർ കുട്ടികൾക്കായി രചിച്ചവയിൽനിന്നും തിരഞ്ഞെടുത്ത ഈ കവിതകൾ മഹത്തായ നമ്മുടെ കാവ്യ പാരമ്പര്യത്തിലെ അമൃതമൊഴികളാണ്.

    Original price was: ₹40.00.Current price is: ₹32.00.