-
Kalavinte Vedhana
സത്യത്തിന്റെ മാർഗത്തിൽ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികൾ കൈരളിക്കു കൈനീട്ടംനല്കിയ സുമംഗലയാണ് രചയിതാവ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Manthrikavadi
ഒരു അഞ്ചാംക്ലാസ്സുകാരന്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ചില കൊള്ളരുതായ്മകള്‍ക്കുനേരെ വടിയോങ്ങുന്നതിന്റെ കാഴ്ചകളാണ് ഈ പുസ്തകത്തില്‍. നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്ന ഈ ചെറുപുസ്തകം, മനുഷ്യമനസ്സുകളില്‍ ഉറവ വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനുള്ള ഒരു രചനാശ്രമം കൂടിയാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vaduthala nair
ആയോധനവിദ്യയില്‍ അഗ്രഗണ്യനായ, സാമൂതിരിയുടെ പടനായകനായ വടുതലനായരുടെ ജീവിതകഥ. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, ശ്രേയസ്‌കരമായിത്തീര്‍ന്ന ആ വാഴ്വിന്റെ വഴികള്‍. പറയിപെറ്റ പന്തിരുകുലത്തിലെ ‘ആയുധധാരി’യുടെ വാള്‍ത്തലപ്പിന്റെ സീല്‍ക്കാരം മുഴങ്ങുന്ന പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Pinky’s Journey
Pinky’s stay at her grandmother’s place becomes her most memorable event. One night she dares to enter the mysterious forest where she accidently releases a fairy princess Rumjhum from a deadly magical spell. They become friends and the fairy princess takes her along for a trip to fairyland.Read on to find out and to get a glimpse of a dream world- The Fairyland!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Paristhithi kathakal
മണ്ണും മനുഷ്യനും ചേര്‍ന്നെഴുതിയ കുറെ അത്ഭുതകഥകള്‍. പുല്‍ക്കൊടിയും പൂവും പൂമ്പാറ്റയും സ്വര്‍ണമത്സ്യവും മനുഷ്യനുമെല്ലാം സഹോദരങ്ങളായി പുലരുന്ന ഭൂമിയെ സ്വപ്നംകാണുവാന്‍ പഠിപ്പിക്കുന്ന നാടോടിക്കഥകള്‍. വ്യത്യസ്ത നാടുകളുടെ വ്യത്യസ്ത പരിസ്ഥിതിചിത്രങ്ങള്‍ ഇതില്‍ പതിച്ചുവെച്ചിരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Misoi San
ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ukrainile Balakadhakal
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രയ്നില്‍നിന്നുള്ള ബാലകഥകള്‍. ഭാവനാസാമ്രാജ്യത്തിന് അതിര്‍ത്തി കല്പിക്കാത്ത കൊച്ചുകൂട്ടുകാരെ ഇതിലെ നിബ്ലി-കുബ്ലി കുഞ്ഞാടും പൂവാലന്‍ പൂങ്കോഴിയും സുന്ദരിബണ്ണും വയ്ക്കോല്‍ കാളയും ഒക്കെ അറിവിന്റെയും ആനന്ദത്തിന്റെയും ഒരു സ്വതന്ത്രറിപ്പബ്ലിക്കിലേക്കാണ് സ്വാഗതംചെയ്യുന്നത്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
The Spicy Chutney
Go through this humorous story and find out how an old woman’s cooking skills always turn disastrous. An endearing South Indian tale, with lovable characters and captivating illustrations; perfect for children of all ages.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
Rajakan
സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Neramillunnikku
പ്രകൃതിയില്‍നിന്നു കുട്ടികള്‍ അറിയേണ്ടതായ സ്നേഹത്തിന്റെ അമൃതഭാഷയെ കണ്ടെത്താന്‍ ശ്രമിക്കുന്ന കവിതകള്‍. നാട്ടുമൊഴിയുടെ മുഴക്കവും നാട്ടുവഴിയുടെ ചന്തവും തികഞ്ഞ ഈ രചനകളില്‍ ചിലത്, സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. അനുബന്ധമായി, കുഞ്ഞുണ്ണിമാഷുമായുള്ള അഭിമുഖവും. ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Parayipetta Panthirukulam: Perunthachan
സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Classic Mrugakathakal
ഗ്രീക്ക്-റോമന്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന എഴുത്തുകാരുടെ തിരഞ്ഞെടുത്ത രചനകളിലൂടെ നമ്മുടെ കുരുന്നുകളെ വായനയിലേക്കും അതുവഴി മാനവികതയിലേക്കും നയിക്കുവാനുള്ള ഒരു ശ്രമം. ഓരോ കഥയിലും ഒരു മൃഗമോ പക്ഷിയോ മത്സ്യമോ ഉരഗമോ കുട്ടികള്‍ക്ക് മിത്രമായെത്തുന്നു; അവരുടെ ചിന്തയെ ഉണര്‍ത്തുന്നു, ബുദ്ധിയെ പ്രചോദിപ്പിക്കുന്നു, വിവേകത്തെ പ്രകാശിപ്പിക്കുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Parayipetta Panthirukulam: Pananar
ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.















