Children's Literature

  • -20%

    Parayipetta Pandhirukulam

    പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളിഹൃദയങ്ങളില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്‌നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളില്‍ പിറന്ന, ‘വായുള്ള പിള്ള’ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍ – അഗ്‌നിഹോത്രി മുതല്‍ പാക്കനാര്‍ വരെ. ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്, 11 ഖണ്ഡങ്ങളിലൂടെ ഈ പുസ്തകം ചുവടുവയ്ക്കുന്നത്.

     

    Original price was: ₹500.00.Current price is: ₹400.00.
  • -15%

    GEORGE AND THE UNBREAKABLE CODE

    Original price was: ₹399.00.Current price is: ₹339.00.
  • -15%

    THE GOPI DIARIES – GROWING UP

    Original price was: ₹399.00.Current price is: ₹339.00.
  • -20%

    Kathavarsham: 365 Balakathakal

    കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കാനും വിദ്യാർഥികൾക്ക് അധികവായനയ്ക്കുമായി 365 കഥകൾ. ദിവസേന ഒരു കഥ വീതം, വർഷം മുഴുവൻ വായിച്ചുരസിക്കാൻ, വായിച്ചുവളരാൻ കുട്ടികൾക്ക് വിലപ്പെട്ട സമ്മാനം.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    Kuttiyaanayum Koottukaarum

    പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Hithopadeshakathakal

    ധർമ-നീതിശാസ്ത്രതത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് നമ്മെ ഉപനയിക്കുന്ന മൊഴിയറിവുകൾക്കു ലഭിച്ച കഥാരൂപം. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി – നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഗ്രന്ഥം. കഥാസരിത്‌സാഗരത്തിലെ കഥകളും മഹാഭാരത-രാമായണ കഥകളും ജാതകകഥകളും നാടോടിക്കഥകളുമൊക്കെ നിബന്ധിച്ചിരിക്കുന്ന ഈ ‘ഹിതകരമായ ഉപദേശകഥകൾ’ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു വെളിപാടുതന്നെയാണ്.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    ISHAN 7B

    പൊണ്ണത്തടിയൻ, ഉണ്ടപ്പക്രു, തക്കിടി മുണ്ടൻ… ഇഷാന് പലതുണ്ട് വിളിപ്പേരുകൾ. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്ക്കറ്റ് ബോളുകൾ ‘കിൽ’ ചെയ്തും, ഫ്ളാറ്റിൽ, സെക്യൂരിറ്റി ക്യാബിനിൽ ഗുണ്ടുസ്ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങൾ “സമാധാനപരമായി’ നീങ്ങുമ്പോൾ ആയിരുന്നു ആ അന്ത്യശാസനം: മിഡ്ടേം എക്സാമിൽ തോറ്റാൽ സ്കൂളിനു പുറത്ത്! ‘കടുവ’ പ്രിൻസിപ്പലിന്റെ ‘ലാസ്റ്റ് ചാൻസ്’ മുരൾച്ചയിൽ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി – ബിലിമ്പി! പ്രകാശവർഷങ്ങൾക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയിൽ ആർക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയിൽനിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക…

    വിസ്മയങ്ങളുടെ ഗാലക്സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവൽ.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    U.A. Khader Balasahithyakrithikal Sampoornam

    യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Pournami muthal Pournami vare

    ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ചതായിരുന്നു ആ മാലാഖയെ. തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലുകള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖയുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊപ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടിയാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്രമാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. കാടിന്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളിലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവള്‍ കടന്നുപോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിന്റെയും നാടിന്റെയും രക്ഷയ്ക്കുവേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Paladesangalile Kathakal

    23 രാജ്യങ്ങളിൽനിന്നുള്ള, പ്രാതിനിധ്യസ്വഭാവമുള്ള 24 നാടോടിക്കഥകളുടെ സമാഹാരം. വിവിധ ദേശങ്ങളുടെ ആദിമസംസ്‌കാരം അടുത്തറിയുന്നതിന് സഹായകമായ കഥകൾ.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    PRIYAPPETTA YO

    സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Panchatantra

    ‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.

     

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Sahasika kadhakal – Hardbound

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിൻ്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിൻ്റെ സാഹസങ്ങൾ എന്നീ മൂന്നു സാഹസികനോവലുകൾ ബഹുവർണചിത്രങ്ങൾ സഹിതം ആകർഷകമായ ശൈലിയിൽ സംഗൃഹീതമായി പുനരാഖ്യാനം ചെയ്‌തിരിക്കുകയാണ് ഈ കൃതിയിൽ.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Nalla sopnam – Hardbound

    പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നസറുദ്ധീൻ മുല്ല തൻ്റെ സരസമായ സംസാരം കൊണ്ടും സമ്പുഷ്ടമായ കഥകൾക്കൊണ്ടും അനുവാചകരെ അന്നും ഇന്നും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഭാവനയുടെ പടവുകൾ കയറുന്ന കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ തിരഞ്ഞെടുത്ത 31 മുല്ലാക്കഥകളാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Read aloud Fairy tales – Hard bound

    Fairy tales, filled with lovely princess, beautiful princesses, crooked witches, fascinating wizards, dwarves, giants, mermaids and much more, are delightful fantasy stories passed down by centuries and always popular among children all over the world.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Saving the moon – Hardbound

    Nasruddin Mullah is considered a populist philosopher and wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century. His stories contained subtle humour and was of pedagogic nature. From his anecdotes that are translated into many languages, a set of 31 short stories are chosen and compiled in this book. Young readers and learners can use this book to enrich their imagination and get a new perspective to life.

    Original price was: ₹200.00.Current price is: ₹160.00.