-
Chithrashilapalikal
എം.ഡി രാജേന്ദ്രന്‍ എം.ടി., യേശുദാസ്, ഭരതന്‍, രാഘവന്‍മാസ്‌റ്റര്‍, കാക്കനാടന്‍, സുകുമാരന്‍, ജയചന്ദ്രന്‍, പത്മരാജന്‍, ദേവരാജന്‍, ജെറി അമല്‍ദേവ് തുടങ്ങി 14 സര്‍ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ കാലത്തിന്റെ ചിതല്‍ തിന്നാത്ത, ഋതുഭേദങ്ങള്‍ അധികശോഭ നല്‌കുന്ന ഈ വ്യക്തിസ്‌മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ormakalude Nallachan
അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Arnos Pathiri
മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.
പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
Swami Vivekananda
Even though Vivekananda was rooted in the past, he was yet modern in his approach to life’s problems. He came as a tonic to the depressed Hindu mind, and gave it self-reliance. This book is a biography of this Indian prodigy.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Ente Sathyaneshana Pareekshnangal
അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Nelson Mandela
കറുത്തവഌം സ്വപ്‌നംകാണുവാന്‍ അവകാശമുണ്ട് എന്ന് സ്വന്തം ജീവിതംകൊണ്ട് ലോകത്തെ പഠിപ്പിച്ച മണ്ടേല, സ്വാതന്ത്യ്രത്തിലേക്കു നടത്തിയ ദീര്‍ഘയാത്രയുടെ കഥയാണിത്. ‘കറുത്ത ഭൂഖണ്ഡ’ത്തിനെ ജനാധിപത്യവിശ്വാസത്താലും ത്യാഗസന്നദ്ധതയാലും ഹിമംപോലെ വെണ്മയാക്കിയ മഹാത്മാവിന്റെ ജീവിതത്തെ ആദരപൂര്‍വം പിന്തുടരുന്ന കൃതി.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
-
Kunjalimarakkar
മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
O.N.V.
ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Anaswarasmaranakal
അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Chavarayachante Kathakal
ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ വൈദികശ്രേഷ്ഠന്‍ പരിശ്രമിച്ചു. വിശ്വാസസമൂഹത്തിന് നിത്യപ്രകാശമായ ചാവറയച്ചന്‍ പറഞ്ഞ കഥകളും ചാവറയച്ചന്റെ കഥകളും ചാവറയച്ചനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കഥകളുമാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Aswamedhanubhavagal
“എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ ഏറ്റുമുട്ടലിന്റെ തീ പാറുന്ന നിമിഷങ്ങളാണ് ഇതിൽ ഞാൻ നിങ്ങൾക്ക് നിവേദിക്കുന്നത് .” ലോക മാധ്യമ രംഗത്തെ ആദ്യത്തെ റിവേഴ്‌സ് ക്വിസ് എന്ന നിലയിൽ പ്രശസ്തമായ ജനപ്രിയ ടി .വി . ഷോ അശ്വമേധത്തിന്റെ അവതാരകൻ ,ഗ്രാൻഡ് മാസ്റ്റർ ജി .എസ്.പ്രദീപിന്റെ വിജ്ഞാന യാത്രയിലെ അനുഭവങ്ങൾ .
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Malala -Thazhvarayile Gulmakkayi
സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്, പെണ്കുട്ടികള്ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം നേടാഌം” ശബ്ദമുയര്ത്തിക്കൊണ്ട് താലിബാനെ വെല്ലുവിളിച്ച ഈ പെണ്കുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. സമാധാനത്തിഌള്ള നോബല്സമ്മാനം നേടിയ, അറിവിനെ ആയുധമാക്കിയ മലാലയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തില്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
RABINDRANATHA TAGOR
എന്തിലും ഏതിലും സൗന്ദര്യാത്മകതയുടെ കനകധൂളികള്‍ തിരയുന്നവയാണ് ടാഗോറിന്റെ കൃതികള്‍. വൈഷ്‌ണവഗീതികളും ഉപനിഷത്തുക്കളും ഭഗവദ്‌ഗീതയും സൂഫികവിതകളുമെല്ലാം ഈ അക്ഷരസാക്ഷ്യങ്ങളില്‍ ചുറ്റുപിണഞ്ഞൊഴുകുന്നതു കാണാം. സത്യാന്വേഷിയും ഈശ്വരാന്വേഷിയുമായ ആ വിശ്വപൗരന്റെ ജീവിതത്തിലൂടെയും സാഹിത്യസംഭാവനകളിലൂടെയും സാമൂഹിക നിലപാടുകളിലൂടെയുമുള്ള ഒരു അഌയാത്രയാണ് ഈ പുസ്‌തകം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.















