-
Thejaswiyaaya Vaagmi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.വാക്കുകളുടെ ഊർജപ്രവാഹത്തെ ആധ്യാത്മികതയുടെ അടിസ്ഥാനശിലയാക്കിയ വാഗ്മിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യജനതയ്ക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സ്വാമിജി തന്റെ പ്രസംഗങ്ങളിലൂടെ പരിഹരിച്ചു. ഭാരതീയരെ ഏകോപിപ്പിക്കുവാൻ ശ്രമിച്ച സ്വാമിയുടെ ജീവിതത്തെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്താൻ ഉതകുന്നതാണ് ഈ ജീവചരിത്രം.
-
Cancer Wardile Chiri
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
-
-
Miya Enna Poochakutty
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.
-
Prashastharude Schoolkathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രതിഭയുടെ സൂര്യതേജസ്സിനാൽ സ്വന്തം കർമമണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹനീയ വ്യക്തിത്വങ്ങളുടെ സ്‌കൂൾ അനുഭവങ്ങൾ. ചരിത്രത്താളുകളിൽ സ്ഥാനംനേടിയ വ്യക്തികളെ രൂപപ്പെടുത്തിയ വേരുകൾ തേടുന്ന പുസ്തകം. ഗാന്ധിജി, നെഹ്‌റു, ടാഗോർ, നാരായണഗുരു, ഐൻസ്റ്റീൻ, ഷാ, ഗോർക്കി, റസ്സൽ തുടങ്ങിയവരുടെ പള്ളിക്കൂടാനുഭവങ്ങൾ.
-
Thomas Alva Edison
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന്‍ തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ ചിലതുമാത്രം. എഡിസനെയും എഡിസന്റെ ‘ഗവേഷണശാല’യെയും അടുത്തറിയുവാന്‍ ശ്രമിക്കുകയാണ് ഈ ജീവചരിത്രകൃതി.
-
-
Albert Einstein
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ശാസ്‌ത്രചരിത്രത്തെ, ഭൗതികശാസ്‌ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്‌മേല്‍ മറിച്ച ഐന്‍സ്‌റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251
-
A.P.J. Abdul Kalam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… സ്വപ്നനിർമിതമായ ചിറകുകൾകൊണ്ട് ആ ബാലൻ പറന്നേറിയ ഉയരങ്ങളുടെ വൃത്താന്തം.
-
Joan of Arc
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്‌നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.
-
ORUVAL NADANNA VAZHIKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.
-
Mahanaya Lincoln
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മനുഷ്യനെ മനുഷ്യത്വത്തില്‍ നിന്ന് അകറ്റിയ അടിമസമ്പ്രദായത്തിന് പൂര്‍ണവിരാമമിട്ട എബ്രഹാം ലിങ്കന്റെ ജീവിതകഥ. ഔപചാരികവിദ്യാഭ്യാസത്തിന്റെ പിന്തുണ ഇല്ലാതെയാണ് വൈറ്റ്ഹൗസിലേക്ക് ലിങ്കണ്‍ നടന്നുകയറിയത്. പിതാവിന്റെ കര്‍ക്കശപെരുമാറ്റത്തിലോ, സഹോദരിയുടെയും മാതാവിന്റെയും മരണത്തിലോ ഒന്നും ആ താരകം മങ്ങിയില്ല. അനുഭവങ്ങളുടെ കൊടുംചൂടില്‍ ഉരുകിയുണ്ടായ ഈ ജീവിതകഥയിലേക്ക് വിജയത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
-
Oru Cheriya Jeevithathinte Sirorekhakal
₹45.00Original price was: ₹45.00.₹22.50Current price is: ₹22.50. -
51 Modern legends
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the extraordinary lives of some popular and famous world leaders, spiritual gurus, sports champions, business magnates, social activists, etc. who shaped our history. These splendid personalites inspire us to live a noble life and challenge us to improve the world.
-
Aathmavidhyalayam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്‌നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.
-
Ekalokadarshakan Sreenarayanaguru
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്‍ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്‌ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്‍ഗസഞ്ചാരം. മതമേതായാലും മഌഷ്യന്‍ നന്നാകുവാന്‍, അവനെ ആഴത്തില്‍ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
-
Miya Enna Poochakutty
Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.















