-
Bala Jyothisham
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, രാശികള്‍, തിഥികള്‍ തുടങ്ങിയ ജ്യോതിഷസമസ്യകളിലേക്ക് തിരിനാളം നീട്ടുന്ന പുസ്തകം. നക്ഷത്രങ്ങളുടെ ശാസ്ത്രത്തിന് ഇത് ലളിതമായ മുഖവുര ചമയ്ക്കുന്നു. നക്ഷത്രദേവതകള്‍/മൃഗങ്ങള്‍/പക്ഷികള്‍/വൃക്ഷങ്ങള്‍, ശകുനങ്ങള്‍, നാളുകള്‍ക്ക് അനുയോജ്യമായ രത്നങ്ങള്‍ പോലെയുള്ള ജ്യോതിഷബാലപാഠങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു.
-
2022 Calendar Panjangam Nakshtraphalam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സാധാരണ ഷീറ്റുകലണ്ടര്‍ പഞ്ചാംഗങ്ങളും ഫലങ്ങളും ചേര്‍ത്ത് പുസ്തകമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍കൊണ്ടുള്ള എല്ലാ ഉപയോഗങ്ങളും നടക്കും. പിറന്നാള്‍, ശ്രാദ്ധം ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍, വ്രതം, നോമ്പ്, വിവാഹം, ഗൃഹപ്രവേശം, കുട്ടികള്‍ക്ക് പേരിടല്‍, ചോറൂണ് മുതലായ എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഹൂര്‍ത്തങ്ങള്‍, കൃഷിയാരംഭം, ഞാറ്റുവേല, കച്ചവടം തുടങ്ങുന്നതിനു യോജിച്ച സമയം, ഗ്രഹസ്ഥിതി – പകര്‍ച്ച, മാന്ദിസ്ഥിതരാശി, സംക്രമം, കലിദിനം, ലാടം, വൈധൃതം, ഗ്രഹമൗഢ്യം തുടങ്ങിയ എല്ലാ പഞ്ചാംഗകാര്യങ്ങളും ആധികാരികമായിത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീപുരുഷഭേദമന്യേ അശ്വതി മുതല്‍ ഇരുപത്തേഴു നക്ഷത്രക്കാര്‍ക്ക് മേല്‍പ്പറഞ്ഞ ഗ്രഹസ്ഥിതി – പകര്‍ച്ച തുടങ്ങിയ ഗണിതഫലമനുസരിച്ച് ഇപ്പോള്‍ നടക്കുന്നതും കഴിഞ്ഞുപോയതും വരാന്‍ പോകുന്നതും ആയ ഫലങ്ങള്‍ ക്രോഡീകരിച്ച് ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ദോഷമോചനത്തിനുള്ള പരിഹാരങ്ങളും പരീക്ഷാജയം, ജോലിലാഭം, വിവാഹം മുതലായവ നടത്തിയെടുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
-
1199 Panjangam Nakshatraphalam 2023-2024
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മലയാളം അറിയാവുന്ന ഏവർക്കും വായിച്ചുമനസ്സിലാക്കാൻ ഉതകുന്നവിധത്തിൽ ആഴ്‌ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെല്ലാം ചേർത്തിരിക്കുന്ന പുതുമയുള്ള പഞ്ചാംഗമാണിത്. പരമ്പരാഗതമായ നാഴിക-വിനാഴിക കണക്കിൽ ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്‌ലിം വിശേഷദിവസങ്ങളും അടങ്ങിയിരിക്കുന്നു.
-
2026 NAKSHATHRAPHALAM SAMPOORNAM
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.2026 നക്ഷത്രഫലം സമ്പൂർണം
ജ്യോത്സ്യൻ വരന്തരപ്പിള്ളി ചന്ദ്രൻകുറുപ്പ്
-
-
Nakshthraphalajathakam Sthreekalkku
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പെണ്‍കുട്ടികള്‍ക്കുമുതല്‍ പ്രായമേറിയ സ്ത്രീകള്‍ക്കുവരെ ജ്യോതിഷമനുസരിച്ചുള്ള ഫലങ്ങള്‍ അറിയാന്‍ ഒരു പുസ്തകം. ആയുഷ്‌കാലത്തെ പലപല ഘട്ടങ്ങളാക്കിത്തിരിച്ച് ഫലങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്ത് ജീവിതം ഭാസുരമാക്കുന്നതിന് ഇത് സഹായകമാകും.
-
Sankhyajyothisham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ഭാഗ്യസംഖ്യകൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാനങ്ങളെക്കുറിച്ച് അക്കങ്ങൾ പറയുന്നതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.
-
Bhavi bhalam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷസത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ.നമ്മുടെ ജന്മദദൗത്യവും ഭാവിഭാഗധേയവും തെളിഞ്ഞുവരുന്ന ഈ പുസ്തകത്തിൽ ഗ്രഹങ്ങളും,നക്ഷത്ര ങ്ങളും,സംഖ്യകളും,ഹസ്താകൃതിയും,കൈയക്ഷരവും,സുസ്വപ്നങ്ങളും ദുഃസ്വപ്നങ്ങളുമൊക്കെ,മറുകുകൾ പോലും വരുംകാലത്തിന്റെ സൂചകങ്ങളായി പരിണമിക്കുന്നു
-
Jyothishajnanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്‍ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്‍ഥികള്‍ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ കൈപുസ്തകം വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, ആരോഗ്യം, സന്താലബ്ധി തുടങ്ങി ജീവിതത്തിന്റെ സമസ്ത പ്രയാണവഴികളിലേക്കുമുള്ള ഒരു ദിശാസൂചിയായി മാറുമെന്നുറപ്പ്.
-
Jyothisham Prayogikajeevithathil
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.മനുഷ്യനുള്‍പ്പെടെ സമസ്ത ജീവജാലങ്ങളിലും ആകാശഗോളങ്ങള്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് ജ്യോതിഷവിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. ജനനസമയം/ജന്മനക്ഷത്രം അവലംബമാക്കി ഒരാളുടെ ആകാരം, പെരുമാറ്റം, അനുഭവം തുടങ്ങിയതെല്ലാം ജ്യോതിഷത്തില്‍ പ്രവചനീയമാണ്. ആയുസ്സും വിവാഹവും രോഗവും, മരണംപോലും ഒരു ജ്യോതിഷിയുടെ രാശിപ്പലകയില്‍ വെളിപ്പെടുന്നു. അനന്തവും അപാരവുമാണ് ഈ ശാസ്ത്രത്തിന്റെ അറിവുകളും സാധ്യതകളും. ജ്യോതിഷമെന്ന വിസ്തൃതവിഷയത്തിന്റെ പ്രധാന ആശയങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം. ഫലങ്ങളും യോഗങ്ങളും നക്ഷത്രദശകളും മുഹൂര്‍ത്തങ്ങളും നിമിത്തങ്ങളും മുതല്‍ ചൊവ്വാദോഷവും കണ്ടകശ്ശനിയും വരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു.
-
Jyothishapradhyotham
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വിസ്‌തൃതമായ ജ്യോതിശാസ്ത്രത്തിൻ്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിർമ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങൾ നിരവധിയാണ്. അവയിൽനിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേർത്തും ജ്യോതിഷ വിദ്യാർത്ഥികൾക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിർമ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമൻ ചൂണ്ടൽ രാജഗോപാൽ എസ് പണിക്കരുടെ ജ്യോതിഷപ്രദ്യോതം.
ഭാവി തലമുറയ്ക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമാവട്ടെയെന്നും, ഇത്തരം സദുദ്യമങ്ങൾ അദ്ദേഹത്തെപ്പോലുള്ളവരിൽനിന്നും ഇനിയും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.
-അവതാരിക : കൂറ്റനാട്ടു കളരിക്കൽ രാവുണ്ണി പണിക്കർ










