Sampoorna Katha Samaharam: Kathaya mama Kathaya mama Kathakalathisadharam

₹600.00 Original price was: ₹600.00.₹480.00Current price is: ₹480.00.

നിലാവിൻ്റെ രാസസൂത്രവും ഒരുമ്പെട്ടവളുടെ സുവിശേഷവും ഒരേ വ്യക്തതയോടെ വായിച്ചെടുക്കുവാൻ തക്ക ‘പവർ’ ഉളളതാണ് ഈ എഴുത്തുകാരൻ്റെ കണ്ണട. കഥയേയും കവിഞ്ഞു വളരുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ആഖ്യാനം ലളിതവും ഋജുവും ആകുമ്പോഴും, ഇതിവൃത്തസ്വീകരണത്തിൻ്റെയും പ്രമേയപരി ചരണത്തിന്റെയും കാതൽബലം ഈ കഥകളെ വ്യത്യസ്‌തമായ ഒരു അനുഭവവിതാനത്തിലേക്ക് ഉയർത്തുന്നു. നാം നോക്കിയിട്ടും കാണാതെ പോയ, കണ്ടിട്ടും അറിയാതെ പോയ ഒരു ലോകം ഇവിടെ കണ്ടെത്താം. ‘മരവിപ്പ്’ എന്ന രചനയിലൂടെ കഥാപ്രപഞ്ചത്തി ലേക്കു രംഗപ്രവേശം ചെയ്‌ത ഉണ്ണിത്താൻ്റെ ഈ സമ്പൂർണസമാഹാരം ആ സർഗജീവിതത്തിൻ്റെ സാർഥകമായ വിളവെടുപ്പാണ്.

SKU: 4127 Categories: ,