ഘടികാരസൂചികളുടെ ചലനത്തിലുള്ള താളാത്മകതയെയും അതു സൃഷ്ടിക്കുന്ന കോണുകളെയും സൂചികളുടെ സ്ഥാനങ്ങളെയും പഠനവിധേയമാക്കുന്ന ഈ ഗ്രന്ഥം ഗണിതശാസ്ത്രത്തില്‍ താത്പര്യം വളര്ത്തിയെടുക്കാനാഗ്രഹിക്കുന്നവര്ക്ക് ഏറെ ഗുണപ്രദമാകും സമയവും സമയമാപിനിയുമായി ബന്ധപ്പെട്ട് നാട്ടില്‍ പ്രചാരത്തിലുള്ള ചൊല്ലുകളും പ്രയോഗങ്ങളും അഌബന്ധമായി ചേര്‍ത്തിരിക്കുന്നു.
Gadikara Ganitham
‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്‍ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില്‍ മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ടവയാണെന്ന കണ്ടെത്തലിന്റെ ആഹ്ലാദവും പകര്‍ന്നുനല്‍കുന്നു.













