H&C ബുക്സ് ആൻഡ് സ്റ്റോഴ്സ് തൃശൂർ നടത്തറ ശാഖയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ട അതിഥികൾ ശ്രീ. എൻ.എസ്.മാധവൻ, ശ്രീ. ജോർജ് കുളങ്ങര, ശ്രീ. അനിൽകുമാർ.കെ, ശ്രീ. എൻ.ഇ.സുധീർ. ശ്രീവിദ്യ രാജേഷ് തുടങ്ങിയർ പ്രസംഗിച്ചു.
പാഠപുസ്തകങ്ങൾ മുതൽ ഇതിഹാസ ഗ്രന്ഥങ്ങൾ വരെയും, പരീക്ഷാസഹായികൾ മുതൽ മഹാനിഘണ്ടുക്കൾ വരെയുമുള്ള സാഹിത്യ, വൈജ്ഞാനിക ശേഖരം മൂന്നുനിലകളിലായി സജ്ജീകരിച്ചിരിക്കുകയാണ്.
ലോകപ്രശസ്ത പ്രസാധകരുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ, അക്കാദമിക് പുസ്തകങ്ങൾ, ടോയ്സ്, ഗിഫ്റ്റ്സ്, ആർട്സ് & സ്പോർട്സ് മെറ്റിരിയലുകൾ, സ്കൂൾ കോളേജ് സ്റ്റേഷനറികൾ എന്നിങ്ങനെ വായനാ സമൂഹത്തിന്റെ മുഴുവൻ ആവശ്യങ്ങളും ഒരു മേൽക്കൂരക്ക് കീഴെ ഒരുക്കിയിരിക്കുന്നു.
ഇക്കാലമത്രയും ഞങ്ങൾക്കു നൽകിയ സ്നേഹസഹകരണം തുടർന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ,
മാനേജ്മെന്റ് & സ്റ്റാഫ്.