Vayichal Valarum
-20%
എന്റെ കുട്ടിക്കു മലയാളം അറിയില്ലെന്നു പറയുവാനാണിന്നു പല മാതാപിതാക്കളും ഇഷ്ടപ്പെടുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾക്കെല്ലാം അവരവരുടെ മാതൃഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിയാം. വേണ്ടത്ര നിഷ്കർഷ കൊടുക്കാത്തതു കൊണ്ടാണ് മലയാളിക്കുട്ടികൾ മാതൃഭാഷയിൽ നിന്നും അകലുന്നത്. മലയാളകവിതകൾ അർത്ഥപൂർണ്ണതയോടെ ചൊല്ലാനും, വേദികളിൽ, ഭാവ-രാഗതാളത്തോടെ അവതരിപ്പിക്കാനും ഓരോ മലയാളിക്കുട്ടിക്കും സാധിക്കണം. അതിനുപകരിക്കുന്ന കവിതകളാണീ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലളിത മധുരമായ പദാവലികളാൽ രചിക്കപ്പെട്ടിട്ടുള്ളതാണ് ഇതിലെ കവിതകൾ.




