Shunya
Author: Sri M
കേരളത്തിലെ ഒരു നഗരത്തിന്‍റെ പ്രശാന്തമായ പ്രാന്തപ്രദേശത്ത് എങ്ങുമില്ലായ്മയില് നിന്ന് എത്തിയതാണ് അയാള്. ശൂന്യ എന്നാണ് അയാള് സ്വയം വിശേഷിപ്പിക്കുന്നത്. ആരാണയാള് ചിത്തരോഗിയോ ദുര്‍മന്ത്രവാദിയോ തട്ടിപ്പുകാരനോ അതോ അവധൂതനോ ബുദ്ധാത്മാവോ സ്വാമി – അങ്ങനെയാണ് അയാളെ അവര് സംബോധന ചെയ്യുന്നത്… നാട്ടിലെ കള്ളുഷാപ്പിന്‍റെ പിന്‍മുറ്റത്തുള്ള കോട്ടേജില് താമസിക്കാന് തുടങ്ങുകയായി. അവിടെ ഇരുന്നുകൊണ്ട് അയാള് അന്യാപദേശകഥകള് കൊരുക്കയും അനുഗ്രഹങ്ങള് ചൊരിയുകയും ശാപങ്ങള് ചാണ്ടുകയും കണക്കില്ലാതെ കട്ടന്‍ചായ കുടിക്കയും പൂര്‍ണ്ണ മുക്തിയില് ജീവിക്കയും ചെയ്കയായി. അപൂര്‍വ്വാവസരങ്ങളില്, അയാള് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരഗീതങ്ങള് തന്‍റെ പഴയ പുല്ലാങ്കുഴലില് വായിക്കാറുമുണ്ട്.
എന്നാല് പ്രത്യക്ഷനായ അതേ നിഗൂഢതയോടെ അയാള് അപ്രത്യക്ഷനാവുകയും ചെയ്തു. പുതിയ അവധൂതന്, പുതിയ കാലഘട്ടത്തിന് പാതയൊരുക്കിക്കൊണ്ട്, പരിമേയത്തിനും അപരിമേയത്തിനുമിടയ്ക്കുള്ള മതിലുകളെ ഇടിച്ചുനിരത്തുന്ന ശൂന്യത്തിന്‍റെ ധ്യാനമാണ് ശ്രീ. എമ്മിന്‍റെ പ്രഥമ നോവല് സരളമായ കഥാകഥനശൈലിയും ജ്ഞാനത്തിന്‍റെ ആഴവുമുള്ള ഈ കൃതി അഗാധവും ശാശ്വതവുമായ ശാന്തിയുടെ ഒന്നുമില്ലായ്മയായ, സകലതിന്‍റെയും ആദ്യന്തമായ, ശൂന്യത്തിന്‍റെ മണ്ഡലത്തിലേക്ക് നയിക്കയാണ് നമ്മെ.
യാതൊന്നിനെയാണോ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനവാത്തത് യാതൊന്നാണോ മനസ്സിനുപോലും പിടികിട്ടാത്തത് അതാണു സത്യമെന്നറിയൂ ശിഷ്യാ
– കേനോപനിഷത്ത്