Poochakkuttikalude veedu

Author: T. Padmanabhan

120.00 108.00 10%
Item Code: 3770
Availability In Stock

‘കഥയുടെ രാജശില്പി’യില്‍നിന്നുള്ള ഈ രചനയില്‍ നിറയുന്നത് കുട്ടികളുടെ ചെറിയ, വലിയ ലോകത്തെ വാക്കുകളുടെയും വര്‍ണങ്ങളുടെയും സംഗീതമാണ്; അവരുടെ ഉല്ലാസങ്ങളുടെയും ഉത്കണ്ഠകളുടെയും നിറഭേദങ്ങള്‍. ലോകത്തോടുമുഴുവനുമുള്ള സ്നേഹം ഒരു പുഞ്ചിരിയായി ഈ താളുകളില്‍ വിരിയുന്നു; കുരുന്നു ഹൃദയങ്ങളിലെ ചൈതന്യം ഇതില്‍ വിളങ്ങുന്നു. ”പച്ചനിറത്തില്‍ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാന്തരം ഗോട്ടികള്‍” നിറഞ്ഞ, ആകാശത്തോളം വലുതായ ഒരു ഭരണിയില്‍ കയറി നാലുപാടും അവ വാരിവിതറി കളിക്കുന്നതിന്റെ സന്തോഷം അലയടിക്കുന്ന ഇതേ കടലില്‍ത്തന്നെ, ഗുല്‍മുഹമ്മദിന്റെയും പഹാഡി പെണ്‍കുട്ടിയുടെയും സങ്കടങ്ങളും തിരതല്ലുന്നു.