Amanushik

Author: Manoranjan Byapari

250.00 213.00 15%
Item Code: 3348
Availability In Stock

നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില് ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താല് പോലും ഒരാള്‍ക്ക് എളുപ്പത്തില് രക്ഷപ്പെടാനാവും. എന്നാല് നിസ്സാര തെറ്റിന്‍റെ പേരില് ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വര്‍ഷങ്ങളോളം ജയിലറയില് കഴിയേണ്ടിയും വന്നേക്കാം. കേസില് ഉള്‍പ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ് പലപ്പോഴും അക്കാര്യം നിര്‍ണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നല്‍കിയാല് പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില് ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തില് വധശിക്ഷ കാത്തുകഴിയുന്നവര് അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയില് ഇടനാഴിയില് സദാസമയവും മുഴങ്ങിക്കേള്‍ക്കുന്ന കാവല് ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദം അവരുടെ രാവുകളെ നിദ്രാവിഹീനമാക്കുന്നു. ബൂട്ടുകളുടെ ശബ്ദം അവര്‍ക്ക് മരണമണിയൊച്ചയാണ്.

നീണ്ട പതിനാല് വര്‍ഷങ്ങള് കാരാഗൃഹവാസം അനുഭവിക്കാന് വിധിക്കപ്പെട്ട ജയില്‍പുള്ളിയാ യിരുന്നു അര്‍ജുന് ചാറ്റര്‍ജി. പതിനാലുകാരിയായ ഒരു സ്കൂള് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളില് ചാര്‍ത്തപ്പെട്ട കുറ്റം. പെണ്‍കുട്ടി താമസി ച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അര്‍ജുന് ചാറ്റര്‍ജി. ഇരുപതാം നൂറ്റാണ്ടില് തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയില് തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാള്. താന് നിരപരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അര്‍ജുന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നീതിപീഠത്തിന്‍റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

ഇത് അര്‍ജുന് ചാറ്റര്‍ജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശ ങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യ ത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജന് ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയില് നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവല് ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയില് നിന്നും നേരിട്ടുള്ള വിവര്‍ത്തനം.