Kozhinja Peelikal

₹190.00 Original price was: ₹190.00.₹152.00Current price is: ₹152.00.

ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകൾ. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകൾ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീർത്ത വഴിയിൽനിന്ന് പെറുക്കിക്കൂട്ടിയ തൂവലുകൾ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാൻ ശ്രമിക്കുന്നവരേയും, ഓർമ്മകൾക്ക് ശ്രാദ്ധകർമ്മം ചെയ്യുന്നവരേയും, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയിൽ നിങ്ങൾ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗർണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയിൽ.

SKU: 3998 Categories: ,