Chuvarukal parayaathirunnathu

Author: O.D. Varkey
₹120.00 Original price was: ₹120.00.₹96.00Current price is: ₹96.00.

സ്വകാര്യതയുടെ രക്തം സംക്രമിക്കുകയാണ് ഈ കവിതകളില്‍. കവി സ്വന്തം മുറിവുകളെ വായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. കവിത അയാള്‍ക്ക് മുറിവാണ്. മുറിവിനെ ഉണക്കാനുള്ള ഔഷധലേപനമാണ്. സഹനവും സ്വാതന്ത്ര്യവുമാണ് ഈ കവിതകളുടെ അടിസ്ഥാനപ്രമേയം. പ്രതിസന്ധികളില്‍ തളരാതെ, ദുഃഖങ്ങളില്‍ മുങ്ങാതെ, നിശ്ചയദാര്‍ഢ്യത്തിന്റെ കൊടുമുടി കയറാന്‍, എല്ലാം മറന്ന് വിശ്രമിക്കാന്‍, ഒരു കാവല്‍ക്കാരന്‍ പ്രത്യാശയുടെ ശുഭസംഗീതം കേള്‍പ്പിച്ചുകൊണ്ട് കവിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ഇരുളില്‍നിന്നും വെളിച്ചത്തെ കറന്നെടുക്കുന്ന വരികള്‍. ഭൂമിയെ ആസകലം ഗ്രസിച്ചിരിക്കുന്ന വിശപ്പും ഹിംസയും കവിയുടെ ആത്മരോഷത്തിന് തീക്ഷ്ണമായി വിധേയമാകുന്നു. ലോകത്തിന്റെ ചുവരുകള്‍ പറയാതിരുന്നവ അകംചുവരുകളില്‍ സമാന്തരമായി പറയുകയും എഴുതുകയും ചെയ്യുന്നുണ്ടിവിടെ.

SKU: 3873 Categories: ,