Harinamakeerthanam
Author: Ezhuthachan
Item Code: 2900
Availability In Stock
ഹൃദയംകൊണ്ട് കേരളം ഉരുവിടുന്ന സ്തുതിഗീതമാണ്, ഭാഷാപിതാവിനാല്‍ വിരചിതമായ ‘ഹരിനാമകീര്‍ത്തനം’ കനല്‍ക്കട്ട ചാരത്താലെന്നപോലെ മായയുടെ ആവരണങ്ങള്കൊണ്ട് മൂടിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ തേടുവാന്‍, അറിയുവാന്‍, പണ്ഡിതപാമരഭേദമെന്യേ ഭക്തര്‍ക്ക് അവലംബമായി നില കൊള്ളുന്നു ഈ മഹദ്ഗ്രന്ഥം-അന്നും ഇന്നും എന്നും. അത് ബോധത്തിന്റെ കണികയെ ഊതിയൂതി തെളിച്ച് മോക്ഷ വഴിയിലെ, സത്യമാര്‍ഗത്തിലെ പ്രകാശഗോപുരമാക്കുന്നു; ഉദകപ്പോളപോലെ ക്ഷണികവും അസ്ഥിരവുമായ മാനവജന്മത്തെയും ജനനമരണങ്ങളുടെ ചാക്രികതയെയും ഒരു മൂന്നാംകണ്ണിലൂടെ നോക്കിക്കാണുന്നു. വേദാന്തചിന്തയെയും അനുഭവത്തെയും അനുവാചകഹൃദയങ്ങളിലേക്ക് പകരുന്നതാണ് ഈ ‘ഹരിനാമകീര്‍ത്തന’വ്യാഖ്യാനം.
വ്യാഖ്യാനം: എസ്.രാമചന്ദ്രന് നായര്‍