Vythalikavum Cherukathakalum
Author: Premsagar, Jayasagar
വൈതാളിക വ്യാകരണം:
കഥ പറയുന്നയാള്‍ വേതാളവും കേള്വിക്കാരന് വിക്രമാദിത്യനും എന്ന സങ്കല്പത്തില് എഴുതപ്പെട്ട കഥകള്‍.
ജീവിതത്തിലെ ഏതെല്ലാമോ ഘട്ടത്തില്‍ പല നാടുകളില്‍ അനുഭവിച്ചറിഞ്ഞ നാടന്കഥകളുടെ പുനരാഖ്യാനമാണ് ഇവ. സാക്ഷാല്‍ വിക്രമാദിത്യ-വേതാള കഥകളുമായി വിദൂരബന്ധംപോലും ഇതിനില്ല.
പ്രത്യക്ഷത്തില്‍ കാണുന്നതല്ലാത്ത അര്‍ഥതലങ്ങള്‍ ഇവയില്‍ പ്രതീക്ഷിക്കാം.
ചെറുകഥകളെക്കുറിച്ച്:
പണ്ടു കേട്ടുമറന്ന ഒരു വാചകമുണ്ട്: ”നമുക്കെന്തുണ്ടെടോ നഷ്ടപ്പെടുവാന്‍… വെറും കീറപ്പായകളല്ലാതെ…”
എന്തിലും ഹാസ്യം ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം വളരെ എളുപ്പമാകുന്നു.
ഒരുവന് പരിഹാസ്യനാകുമ്പോളാണല്ലോ ഹാസ്യം പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഹാസ്യത്തിന്റെ പിറവിയോടൊപ്പം മറുപുറത്ത് പരിഹാസ്യന്റെ കണ്ണീരിന്റെ ഉപ്പുരസവും ഈ ചെറുകഥകളില്‍ പലയിടങ്ങളിലും വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം..