Vikarangal Vranappedanullathanu
Author: Vinod Alathiyur
Item Code: 3543
Availability In Stock
”ഈ കവിതകള്‍ ഏറ്റവും പുതിയ കാലത്തിന്റെ അനുഭവരേഖകളും നിലപാടുകളും അനുഭൂതികളുമാണ്… നല്ല തെളിച്ചവും നവീനതയുമുള്ള ഭാഷ, പുതുമയുള്ള ശില്പം, സൂക്ഷ്മമായ പദധ്യാനം, സമകാലിക ജീവിതാവസ്ഥകളെ നേരിടുന്ന ദര്‍ശനം, കൃത്യതയുള്ള നിലപാടുകള്‍ എന്നിവ കൊണ്ട് വിനോദ് ആലത്തിയൂരിനെ മലയാളകവിതയില്‍ അടയാളപ്പെടുത്തുവാന്‍ ഈ സമാഹാരം പ്രാപ്തമാണ്.”
– ആലങ്കോട് ലീലാകൃഷ്ണന്
”കാലത്തിന്റെ ഇരുട്ടിനോട് കലമ്പുന്നതും പുത്തന്‍ അരുണോദയം സ്വപ്നം കാണുന്നതുമായ കവിതകള്‍. ഒരു കവിയുടെ അകക്കണ്ണും ചിത്രകാരന്റെ പുറംകണ്ണും ചേര്‍ന്നുകാണുന്ന കാഴ്ചയുടെ കാര്‍ണിവല്‍ ഒരുക്കുന്ന ഈ പുസ്തകം ആവര്‍ത്തിച്ച് ആസ്വദിച്ചാലും ആയുസ്സ് പാഴാകില്ല.”
– എ.പി. അഹമ്മദ്