Vengayil Orothayude Sampoorna Krithikal

Author: A.K. Karnan

100.00 90.00 10%
Item Code: 3583
Availability In Stock

”കര്‍ത്താവേ, അങ്ങനെ ഏതു വിവരദോഷി വിചാരിച്ചാലും എളുപ്പത്തില്‍ സാഹിത്യകാരനാകാന്‍ പറ്റുമോ?”

ഒരു എഴുത്തുകാരനും അയാളുടെ ഒരാള്‍പ്പൊക്കത്തിലുള്ള സൃഷ്ടിസാമഗ്രികളുടെ ഗ്രന്ഥരൂപമായ ‘വേങ്ങയില്‍ ഒറോതയുടെ സമ്പൂര്‍ണ കൃതികള്‍’ക്കും നേരിടേണ്ടിവന്ന അഗ്‌നിപരീക്ഷണങ്ങളുടെ കഥയാണിത്. അച്ചടിച്ചെലവിനത്തില്‍ പ്രസാധകന്‍ വഹിപ്പിച്ചതും, പുസ്തകപ്രകാശനവകയില്‍ ബുജി കീശയിലാക്കിയതും, പുരസ്‌കാരവകുപ്പില്‍ സ്മാരകസമിതി വകയിരുത്തിയതുമൊക്കെയായി ആ പുസ്തകം ഒറോതമാപ്ലയ്ക്ക് വരുത്തിവച്ച ധനനഷ്ടം ലക്ഷങ്ങള്‍! സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരിലുള്ള ബഹിഷ്‌കരണപുകിലും മാനഹാനിയും വേറെ! ഇത്രയൊക്കെയായിട്ടും, ജ്ഞാനപീഠത്തിനുപോലും ബഹുയോഗ്യനാണ് താനെന്ന മൂഢസ്വര്‍ഗത്തില്‍നിന്നും മാപ്ല ഭൂമിയിലേക്കിറങ്ങുന്നതേയില്ല.