Thottukoodathavarude Theendikoodaymakal
Author: Kavil Raj
Item Code: 3513
Availability In Stock
”കാവില്‍രാജിന്റെ സമകാലിക പ്രസിദ്ധീകരണങ്ങളിലെ ഇടപെടലുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതൊരു കണ്ണാടിയാണ്. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയനേതൃത്വങ്ങളും സാമൂഹിക-പൊതുരംഗത്തെ സംഘടനാപ്രവര്‍ത്തകരും സ്വന്തം മുഖം നോക്കി തങ്ങളെത്തന്നെ തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള കണ്ണാടി. സമൂഹതലത്തില്‍ ദരിദ്രരായും അധഃസ്ഥിതരായും അപമാനിതരായും ഇന്നും കഴിയുന്ന കോടിക്കണക്കില്‍ ജനവിഭാഗങ്ങള്‍ക്കുവേണ്ടി വിളക്കും ശബ്ദവുമായ പരിഷ്കര്‍ത്താക്കളുടെയും വിപ്ലവകാരികളുടെയും പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും മാതൃകകളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനൊക്കെ മുമ്പില്‍ തങ്ങളുടെയെല്ലാം സംഭാവന എന്താണ്, മാതൃക എന്താണ് എന്ന് പരിശോധിക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ അവര്‍ക്ക് വിരളമായി ലഭ്യമാകുന്ന അവസരം നല്കുന്നു.”
അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ അവതാരികയില്‍നിന്ന്