School Vidyabhyasam: Marenda Pravanathakal

Author: Dr. R. Vijayamohanan

160.00 144.00 10%
Item Code: 3575
Availability In Stock

നമ്മുടെ ക്ലാസ്മുറികള്‍ സ്മാര്‍ട്ടാകുകയാണ്. സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്. അധ്യയനത്തിലും അധ്യാപനത്തിലും സുവര്‍ണമുദ്രകള്‍ അടയാളപ്പെടുത്തി പൊതുവിദ്യാഭ്യാസരംഗം ഉയരങ്ങളെ തൊടുകയാണ്. എന്നാല്‍, സൂക്ഷ്മപരിശോധനയില്‍, തിരുത്തുകള്‍ അനിവാര്യമായ ചില മേഖലകള്‍ അപ്പോഴും ബാക്കിയാകുന്നു. വിദ്യാലയങ്ങളിലും വിദ്യാഭ്യാസപരിശീലനകേന്ദ്രങ്ങളിലും സുദീര്‍ഘസേവനമനുഷ്ഠിച്ച ഒരു അധ്യാപകന്‍ ഇവിടെ സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ശുദ്ധീകരണപ്രക്രിയയ്ക്ക് തുടക്കമിടുകയാണ്. മതനിരപേക്ഷ വിദ്യാലയസങ്കല്പം, ബോധനമാധ്യമത്തിന്റെ തിരഞ്ഞെടുപ്പ്, പ്രഥമാധ്യാപകന്റെ യോഗ്യതകള്‍, ശിക്ഷണനടപടികളുടെ ആവശ്യകത, അധ്യാപകസംഘടനകളുടെ ശക്തിദൗര്‍ബല്യങ്ങള്‍, സ്‌കൂള്‍വാര്‍ഷികങ്ങളുടെ പ്രസക്തി തുടങ്ങി അനവധി വിഷയങ്ങള്‍ ഇതില്‍ ഉന്നയിക്കപ്പെടുന്നു. ഈ കുറിപ്പുകള്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെ കൂടുതല്‍ ക്രിയാത്മകമായി, സര്‍ഗാത്മകമായി മാറ്റിപ്പണിയുമെന്ന് ഉറപ്പിക്കാം.