Manthrikapoocha
Author: Prasanth Vismaya
Item Code: 3511
Availability In Stock
സങ്കല്പലോകത്തിലേക്ക് എത്തിച്ചേരാന്‍ കുട്ടികളേയും മുതിര്‍ന്ന വരേയും സഹായിക്കുന്നത് വായനയാണ്. അത്തരത്തില്‍ മറ്റൊരു ലോകത്തിലേക്ക് ബാലന്മാരേയും ബാല്യം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്നവരേയും നയിക്കുന്ന കൃതിയാണിത്. കുട്ടനും അപ്പുണ്ണിയും ഒട്ടും പ്രതീക്ഷിക്കാതെ അകപ്പെട്ടുപോയ ഒരു ലോകത്തേയും അവിടെ കണ്ടുമുട്ടുന്ന പൂച്ചയേയും ചുറ്റിപ്പറ്റി പറയുന്നത്, നന്മയുള്ളവര് എല്ലായിടത്തും അവശേഷിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ്. ഓരോ അദ്ധ്യായവും ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും, തീര്‍ച്ച.