Kalippattam
Author: Prasanthi Chowara
Item Code: 3560
Availability In Stock
സ്നേഹവും പരിചരണവും സംരക്ഷണവും ലഭിക്കേണ്ട ബാല്യകാലം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഏതൊരു കുട്ടിയുടെയും വ്യക്തിത്വരൂപീകരണത്തിനും വ്യക്തിവികാസത്തിനും കാരണമാകുന്നത്; അവര്‍ക്ക് നല്കുന്ന ചുറ്റുപാടുകളും അനുഭവങ്ങളും ആണ്. അതിനു വേണ്ടി അവരില്‍ കര്‍ത്തവ്യബോധവും സഹിഷ്ണുതാമനോഭാവവും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്തി എടുക്കണം. നല്ല വിവേചനശക്തിയുള്ള യുക്തിബോധമുള്ള നേതൃപാടവമുള്ള ഒരു തലമുറയെ ആണ് നമുക്കാവശ്യം. ആ ഉത്തരവാദിത്വം നമ്മള് ഏവരും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്തകത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.