Gandharvakathakal
Author: Prasannan Chambakkara
ആകാശസഞ്ചാരത്തിനിടയില് വാ കവിഞ്ഞൊഴുകിയ താംബൂലനീര്‍ പൂജാപുഷ്പങ്ങള്‍ അശുദ്ധമാക്കിയതിന് ശിക്ഷയേറ്റുവാങ്ങിയ ചിത്രസേനന്… സ്വര്ഗസുന്ദരികളില് അഴകേറിയവള് താനാണെന്നു ഗര്വുഭാവിച്ചതിന് മര്ക്കടമായിത്തീരേണ്ടïിവന്ന മനഗര്വ… അരണയുടെ രൂപത്തില്‍ ഔഷധവല്ലത്തിനുള്ളില് കടന്നുകൂടി ബ്രഹ്മമിത്രമുനിയില്നിന്ന് ആയുര്‍വേദ പാഠങ്ങള്‍ അഭ്യസിച്ചെടുത്ത ഇന്ദീവരാക്ഷന്‍… ആഗ്രഹനിവൃത്തിക്കു വഴങ്ങാത്ത അര്‍ജുനനെ ശപിച്ച് നപുംസകമാക്കിയ ഉര്‍വശി… ഗാനാലാപനത്താല്‍ തപസ്സിനു വിഘ്നംവരുത്തിയ കാരണത്താല്‍ പന്നിയായി മാറേണ്ടïിവന്ന ഗീതവിദ്യാധരന്…
ഭൂസ്വര്ഗങ്ങള്ക്കിടയില് ആനന്ദചിത്തരായി, ക്രീഡാലോലരായി വിഹരിച്ച ഒരു കൂട്ടം ഗന്ധര്വന്മാരുടെയും അപ്സരസ്സുകളുടെയും കഥകളാണ് ഇതില്‍ നിറയെ; സൗന്ദര്യംകൊണ്ടïും മായാവിദ്യകള്കൊണ്ടïും ആരേയും വശീകരിച്ച് മോഹവലയത്തിലാക്കുന്ന ദേവഗായകരും ദേവനര്ത്തകികളുമൊക്കെ കഥാപാത്രങ്ങളാകുന്ന രചനാലോകം.