Elamulachikal

Author: Ashamenon

120.00 108.00 10%
Item Code: 3512
Availability In Stock

ഹെര്‍ബേറിയത്തിലെ വ്യത്യസ്തസൂക്ഷിപ്പുകളായ ഇലമുളച്ചികള്‍ തൊട്ട് കസന്‍സക്കീസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകള്‍. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാര്‍പ്പിടം എന്നിങ്ങനെ വിവിധ വ്യവഹാര മണ്ഡലങ്ങളില്‍ സ്വതന്ത്രമായി ഇടപെട്ടുകൊണ്ടï് അവ നമ്മുടെ സംസ്‌കൃതിയില്‍ ഉളവാക്കുന്ന ഭാവാന്തരങ്ങള്‍ അന്വേഷിക്കയാണ് ആഷാമേനോന്‍. ഹിമശീര്‍ഷങ്ങളുടെ മിടിപ്പ് സ്വായത്തമാക്കിയ ചേതന, കഅബ കല്ലുകളിലെ മതാത്മകമായ ഈര്‍പ്പവും കൃതാര്‍ഥതയോടെ ഉള്‍ക്കൊള്ളുന്നു. അനുദിനം കലുഷമായി വരുന്ന സാംസ്‌കാരികാന്തരീക്ഷത്തില്‍ അത് കുറെ സ്പര്‍ധകളെങ്കിലും അകറ്റുകയും മൈത്രിയുടെ പുഷ്പങ്ങളെ സാധ്യമാക്കയും ചെയ്യുന്നു. ഒരു രാഗചികിത്സപോലെ ഈ അന്വേഷണങ്ങള്‍ വായനക്കാരെ വൃഥാക്ഷോഭങ്ങളില്‍നിന്ന് പ്രശാന്തതയിലേക്കു നയിക്കുന്നു.