Charithrathile Nazhikakkallukal Keralam, Bharatham, Lokam
Author: Karively Babukkuttan
Item Code: 3503
Availability In Stock
‘നിയാണ്ടര്‍ത്താല്‍’ മനുഷ്യനില്‍ നാന്ദികുറിക്കപ്പെട്ട ഒരു വംശപരമ്പരയെക്കുറിച്ചുള്ള ഏറ്റവും സംക്ഷിപ്തമായ വിവരണമാണ് ഈ പുസ്തകം. ശിലായുധം പേറുന്ന പ്രാകൃതനില്നിന്നും ലോകം ഉള്ളംകൈയിലൊതുക്കിയ അത്യന്താധുനികനിലേക്കുള്ള സഞ്ചാരത്തില്‍ അവന് പിന്നിട്ടുപോന്ന നാഴികക്കല്ലുകള്‍. അധിവാസത്തില്നിന്ന് അധിനിവേശത്തിലേക്കും രാജാധികാരത്തില്‍നിന്നു ജനാധിപത്യത്തിലേക്കുമൊക്കെ, കാലചക്രം തിരിയുന്നതിനൊപ്പം, ചുവടുമാറുന്ന മനുഷ്യന്റെ കുതിപ്പുകളും കിതപ്പുകളും, നേട്ടങ്ങളും നഷ്ടങ്ങളും, വാഴ്ചകളും വീഴ്ചകളും ഇതില്‍ ക്രമമായി അടയാളപ്പെടുന്നു. ചരിത്രബോധം നഷ്ടമാകുന്ന നമ്മുടെ പുതുതലമുറ കണ്‍തുറന്നു കാണേണ്ട, വിശകലന വിധേയമാക്കേണ്ട സംഭവപരമ്പരകളുടെ ക്രോഡീകരണമാണ്, ഒരര്‍ഥത്തില്‍, ഈ കൈപ്പുസ്തകം.