Aquarium – Alankaramalsya Paripalanam

Author: K.K. Ravi

40.00 36.00 10%
Item Code: 3531
Availability In Stock

മഴവില്‍ത്തുണ്ടുകള്‍ പോലെയുള്ള അലങ്കാരമത്സ്യങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയിലെ ഗ്ലാസ്ടാങ്കില്‍ നീന്തിത്തുടിക്കുന്ന കാഴ്ച എത്ര മനോഹരമാണ്! ഒരു ഗൃഹാലങ്കാരം എന്നതിലുപരി, മുറിക്കുള്ളില്‍ത്തന്നെ സൃഷ്ടിച്ചെടുക്കാവുന്ന ഒരു ‘ഇക്കോസിസ്റ്റ’മാണ് അക്വേറിയം. വര്‍ണമത്സ്യങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്. ‘ചലിക്കുന്ന പവിഴങ്ങളെ’ക്കുറിച്ചുള്ള സമഗ്രമായ ഈ പഠനം അലങ്കാരമത്സ്യകൃഷി തുടങ്ങാനാലോചിക്കുന്ന പരിചയസമ്പന്നനും ഈ ജലജീവികളെ കൗതുകപൂര്‍വം വീക്ഷിക്കുന്ന തുടക്കക്കാരനും ഒരുപോലെ സഹായകമാണ്. നമുക്കെന്നും പ്രിയപ്പെട്ട ഗോള്‍ഡ് ഫിഷ്, ഗപ്പി, എയ്ഞ്ചല്‍, സ്വോര്‍ഡ് ടെയ്ല്‍, ഫൈറ്റര്‍ തുടങ്ങിയ മീനുകളെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അവയുടെ പരിചരണം, അക്വേറിയത്തിന്റെ സംരക്ഷണം തുടങ്ങിയവയും ഉള്‍ക്കൊള്ളുന്നു.