Appooppanthadiyude Akashayathra

Author: Mathews Arpookara

70.00 63.00 10%
Item Code: 3579
Availability In Stock

കോതമംഗലം അതിരൂപത ചെറുസൂനം മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നോവല്‍രചനാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കൃതിയാണ് ‘അപ്പൂപ്പന്‍താടിയുടെ ആകാശയാത്ര.’ കുട്ടികളുടെ നിഷ്‌കളങ്കവും നിഷ്‌കപടവുമായ സ്വഭാവരീതികളെ ലളിതസുന്ദരമായി പ്രതിപാദിക്കുന്ന ഈ ബാല നോവല്‍ ജീവിതഗന്ധിയാണ്. ഇതില്‍ അനാവരണം ചെയ്യുന്ന കഥയും കാര്യങ്ങളും കുട്ടികള്‍ക്കു മാത്രമല്ല, വലിയവര്‍ക്കും ഹൃദ്യമാകാന്‍ പോന്നതു തന്നെ. സൈബര്‍ വലയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവരില്‍ വായനാശീലം തീരെ ഇല്ലാതാവുന്നു. അവരുടെ വിജ്ഞാനതൃഷ്ണ നാശോന്മുഖമാകുന്നു. ഈ കാലഘട്ടത്തിന്റെ മുഖംമൂടിയാണത്. അവരെ രക്ഷിക്കാന്‍ ഒരേ ഒരു മാര്‍ഗമേയുള്ളൂ. അവരില്‍ വായനാശീലം വര്‍ധിപ്പിക്കുക. അതിനായി ചെയ്യാനുള്ളത് വിശേഷപ്പെട്ടതും സെലക്ടീവായതുമായ പുസ്തകങ്ങള്‍ വാങ്ങുക എന്നതാണ്. അത്തരത്തിലൊരു പുസ്തകമാണ് ഇത്. ജീവിതക്കാഴ്ചയും ചിന്തയും ഭാവനയുമൊക്കെ വളര്‍ത്താന്‍ ഉതകുന്ന പുസ്തകം.