പ്രഥമ അക്ഷര പ്രഭ പുരസ്കാരം

വൈജ്ഞാനിക സാഹിത്യത്തിനായി ഏർപ്പെടുത്തിയ പ്രഥമ അക്ഷര പ്രഭ പുരസ്കാരം കൊല്ലം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും സമൂഹമാധ്യമരംഗത്തെ സജീവ എഴുത്തിനുടമയുമായ ശ്രീമതി.മിനു പ്രേം രചിച്ച് H&C പ്രസിദ്ധീകരിച്ച “നമ്മുടെ ജ്ഞാനപീഠ ജേതാക്കൾ” എന്ന പുസ്തകം അർഹമായി. 5555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് 25 ശനിയാഴ്ച മഹാകവി അക്കിത്തം കൈമാറുന്നതാണ്‌.

X