അവിടെനിന്നും ഇവിടെച്ചേരുന്നത് എന്തിന്? ഒരു സ്ഥാപനത്തില്‍നിന്നും രാജിവെച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണിത്. രാജീവ് ആകെ വിഷമിച്ചിരിക്കുകയാണ്. ‘ഇന്റര്‍വ്യൂ’ എന്ന കടമ്പ ഇത്രയും ദുഷ്കരമായിരിക്കുമെന്ന് പാവം കരുതിയതേയില്ല. മുന്‍പരിചയത്തെക്കുറിച്ച് ചോദിച്ചുതുടങ്ങിയപ്പോഴാണ് കാര്യങ്ങളാകെ കീഴ്മേല്‍ മറിയാന്‍ തുടങ്ങിയത്. “ഇപ്പോള്‍ എന്തു ചെയ്യുന്നു?” “ഞാനിപ്പോള്‍ കെ.ആര്. കണ്‍സ്ട്രക്ഷന്‍സില്‍ സൂപ്പര്‍വൈസറാണ്.” “പിന്നെ നിങ്ങള്‍ എന്തിനാണ് ഇവിടെ ഇന്റവ്യൂവിനെത്തിയത്?” “എനിക്ക് കെ.ആര് കണ്‍സ്ട്രക്ഷന്‍സില്‍ ജോലി ചെയ്യുവാന്‍ താല്പര്യമില്ല.” “താല്പര്യമില്ലെങ്കില് ജോലി രാജി വെച്ചുകൂടെ?” “മറ്റെവിടെയെങ്കിലും ജോലി കിട്ടാതെ രാജി വെയ്ക്കുവാന്‍ കഴിയുകയില്ല.” “അപ്പോള്‍ നിങ്ങള്‍ ആ ജോലിയില്‍ തുടരുന്നത് ആ സ്ഥാപനത്തെ വഞ്ചിക്കുന്നതിഌ തുല്യമല്ലേ?” രാജീവിന് ഉത്തരം മുട്ടി. തന്നെ വഞ്ചകനായി വിലയിരുത്തിയിരിക്കുന്നു. തീര്‍ച്ചയായും ഇതൊരു വലിയ പ്രശ്നമാണ്. ഒരു ജോലിയില്‍നിന്നും മറ്റൊന്നിലേക്ക് മാറുന്നവര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം.…